ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് അപകടം

ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് അപകടം. ഹെലികോപ്റ്ററില്‍ ആറ് യാത്രക്കാരും പൈലറ്റുമാണ് ഉണ്ടായിരുന്നത്. ഡെറാഡൂണില്‍ നിന്ന് കേദാര്‍നാഥിലേക്കുള്ള യാത്രക്കിടെയാണ് അപകടം. ഗൗരികുണ്ടില്‍ വെച്ച് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത് . മോശം കാലാവസ്ഥയാണ് അപകടകാരണം എന്നാണ് വിവരം. ആര്യന്‍ എവിയേഷന്റെ ഉടമസ്ഥതയില്‍ ഉള്ള ഹെലികോപ്റ്റര്‍ ആണ് അപകടത്തില്‍പ്പെട്ടത്. രക്ഷാപ്രവര്‍ത്തനം നടപടികള്‍ ആരംഭിച്ചു.

കേദാര്‍നാഥ് ധാമില്‍ നിന്ന് യാത്രക്കാരെ കയറ്റി ഗുപ്തകാശിയിലേക്ക് മടങ്ങുകയായിരുന്ന ഹെലികോപ്റ്റര്‍, കേദാര്‍നാഥ് താഴ്വരയിലെ മോശം കാലാവസ്ഥയെ തുടര്‍ന്ന് ദിശ തെറ്റി. മേഖലയിലെ കാലാവസ്ഥ വളരെ മോശമായിരുന്നെന്നും അതുകൊണ്ടാണ് ഹെലികോപ്റ്റര്‍ വഴി തെറ്റിയതെന്നും ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.

അപകടസ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ പുറപ്പെട്ടിട്ടുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും ഉത്തരാഖണ്ഡ് എഡിജി ഡോ. വി. മുരുകേശന്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top