നീലഗിരിയിൽ കനത്ത മഞ്ഞുവീഴ്ച; ജനജീവിതം ദുസ്സഹം, സഞ്ചാരികൾക്ക് നിയന്ത്രണം

കടുത്ത മഞ്ഞുവീഴ്ചയിൽ നീലഗിരിയിൽ ജനജീവിതം ദുസ്സഹമായി. ആഴ്ചകളായി തുടരുന്ന തണുപ്പിൽ ഊട്ടിയും പരിസരപ്രദേശങ്ങളും ‘മിനി കശ്മ‌ീർ’ ആയി. ഊട്ടി നഗരം, അവലാഞ്ചി, കുനൂർ, ഷൂട്ടിങ് പോയിന്റ്, കാന്തൽ, അപ്പർ ഭവാനി, ഗ്ലെൻമാർക്ക്, തലക്കുന്ത, പൈക്കര തുടങ്ങിയയിടങ്ങളിൽ അതിശക്തമായ മഞ്ഞുവീഴ്ചയുണ്ട്.

കടുത്ത തണുപ്പിലും പകലിലെ വെയിലിലും നീലഗിരിയിലെ തേയിലത്തോട്ടങ്ങളും പച്ചക്കറി കൃഷിയും കരിഞ്ഞുണങ്ങുകയാണ്. വിളകൾ ഉണങ്ങാതിരിക്കാൻ കർഷകർ തുണിയും പ്ലാസ്റ്റിക്കും ഉപയോഗിച്ച് മറയ്ക്കുകയാണ്. കൊടും തണുപ്പിനെ തുടർന്ന് തൊഴിലാളികൾക്ക് ജോലിക്ക് പോകാനുമാകുന്നില്ല.

ക്രിസ്മസ്- പുതുവത്സര അവധിയായതിനാൽ കേരളമടക്കമുള്ള
സംസ്ഥാനങ്ങളിൽനിന്നും വിദേശത്തുനിന്നും ആയിരക്കണക്കിന് സഞ്ചാരികളാണ് ഊട്ടിയിൽ എത്തുന്നത്. എന്നാൽ, മഞ്ഞുവീഴ്ചയുള്ള മേഖലകളിൽ പ്രവേശിക്കുന്നതിനും മഞ്ഞിൽ ചവിട്ടി റീൽസ് എടുക്കുന്നതിനും അധികൃതർ കർശന നിരോധനം ഏർപ്പെടുത്തി.

സന്ദർശകരുടെ സുരക്ഷ കണക്കിലെടുത്താണ് നിയന്ത്രണം. വരും ദിവസങ്ങളിലും തണുപ്പ് തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top