HIGHLIGHTS : Heavy rains; Sabarimala pilgrims restricted from descending into Pampa
ശബരിമല സന്നിധാനത്തും പമ്പയിലും അതിശക്തമായ മഴതുടരുന്നതിനാല്‍ തീത്ഥാടകര്‍ക്ക് പമ്പാ സ്‌നാനത്തിന് താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി.

പമ്പാനദിയിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഭക്തര്‍ പമ്പാ ത്രിവേണിയില്‍ കുളിക്കുന്നതിനും നദിയില്‍ ഇറങ്ങുന്നതിനും ജില്ലാ കളക്ടര്‍ താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തി.
പമ്പ ത്രിവേണിയിലെ വാഹന പാര്‍ക്കിങ്ങിനും താത്കാലിക നിയന്ത്രണമുണ്ട്. പമ്പാ- സന്നിധാനം പാതയില്‍ ശക്തമായ മഴ പെയ്യുന്നതിനാല്‍ മലകയറുമ്പോള്‍ ഭക്തര്‍ ജാഗ്രത പുലര്‍ത്തണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.