ശബരിമല സന്നിധാനത്തും പമ്പയിലും കനത്ത മഴ; പമ്പാ സ്‌നാനത്തിന് താല്‍കാലിക നിയന്ത്രണം

പത്തനംതിട്ട: ഇന്ന് പുലര്‍ച്ചെ മുതല്‍ സന്നിധാനത്തും പമ്പയിലും അതിശക്തമായ മഴയാണ് ലഭിക്കുന്നത്. പമ്പാനദിയിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഭക്തര്‍ പമ്പാ ത്രിവേണിയില്‍ കുളിക്കുന്നതിനും നദിയില്‍ ഇറങ്ങുന്നതിനും ജില്ലാ കളക്ടര്‍ താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തി. .

പമ്പ ത്രിവേണിയിലെ വാഹന പാര്‍ക്കിങ്ങിനും താല്‍ക്കാലിക നിയന്ത്രണമുണ്ട്. പമ്പാ- സന്നിധാനം പാതയില്‍ ശക്തമായ മഴ പെയ്യുന്നതിനാല്‍ മലകയറുമ്പോള്‍ ഭക്തര്‍ ജാഗ്രത പുലര്‍ത്തണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top