ചെന്നൈയില്‍ ശക്തമായ മഴ തുടരുന്നു

ചെന്നൈ: തമിഴ്‌നാട്ടില്‍ ശക്തമായ മഴ തുടരുന്നു. ചെന്നൈയിലും സമീപ ജില്ലകളായ കാഞ്ചീപുരം, തിരുവള്ളൂര്‍, ചെങ്കല്‍പ്പേട്ട് എന്നിവിടങ്ങളില്‍വരും ദിവസങ്ങളിലും മഴ ശക്തമാകുമെന്നാണ് റിപ്പോര്‍ട്ട്.

24 മണിക്കൂറിനിടെ ചെന്നൈ നഗരത്തില്‍ റെക്കോര്‍ഡ് മഴയാണ് രേഖപ്പെടുത്തുന്നത്.

കനത്തമഴയില്‍ മൂന്ന് പേര്‍ മരിച്ചു. ഷോക്കേറ്റാണ് രണ്ടുപേര്‍ മരിച്ചത്. വീടിന്റെ ബാല്‍ക്കണി തകര്‍ന്ന് ഒരു സ്ത്രീയും മരിച്ചിട്ടുണ്ട്.

ഇന്ന് വൈകീട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരും.

 

Share news
error: Content is protected !!
Scroll to Top