കനത്ത മഴയില്‍ കോഴിക്കോട് ജില്ലയില്‍ വ്യാപക നാശനഷ്ടം

കോഴിക്കോട്: വെള്ളിയാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലുമായി ജില്ലയില്‍ പലയിടത്തുമായി നാശനഷ്ടങ്ങളുണ്ടായി. കച്ചേരി വില്ലേജില്‍ കനകാലയ ബാങ്കിന് പടിഞ്ഞാറുവശം വാടകയ്ക്കു താമസിക്കുന്ന ശിവപ്രകാശന്‍, വേങ്ങേരി വില്ലേജ് കരുവിശ്ശേരി ദേശത്ത് തിരുത്തിയില്‍ ക്ഷേത്രത്തിന് സമീപം മീനാക്ഷി ചിറ്റേനിപ്പാട്ട് പറമ്പ് തുടങ്ങിയവരുടെ വീടിന് മുകളില്‍ തെങ്ങ് വീണ് ഭാഗികമായി നാശനഷ്ടം സംഭവിച്ചു.

എലത്തൂര്‍ വില്ലേജ് മൊകവൂര്‍ ദേശത്ത് വീടിന് മുകളിലേക്ക് തെങ്ങ്, മാവ് എന്നിവ വീണ് ഭാഗികനാശനഷ്ടങ്ങളുണ്ടായി. വിമല നരിക്കുനി താഴം, റീന കൊന്നക്കല്‍, ബാലരാമന്‍ വെള്ളാങ്കുര്‍, വിജീ വെള്ളാങ്കൂര്‍ എന്നിവരുടെ വീടിനാണ് കേടുപാടുകള്‍ സംഭവിച്ചത്.

ചെലവൂര്‍ എഴുന്ന മണ്ണില്‍ ഗംഗാധരന്റെ വീടും കോളി മരം, തെങ്ങ് എന്നിവ മുറിഞ്ഞ് വീണ് ഭാഗികമായി

 

Share news
error: Content is protected !!
Scroll to Top