കരിപ്പൂരില്‍ ഏഴ് കിലോ സ്വര്‍ണ്ണവുമായി ദമ്പതികള്‍ കസ്റ്റംസ് പിടിയില്‍

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. ഏഴ് കിലോയിധികം സ്വര്‍ണവുമായി ദമ്പതിമാര്‍ കസ്റ്റംസ് പിടിയിലായി. പെരിന്തല്‍മണ്ണ അമ്മിനിക്കാട് സ്വദേശി അബ്ദുസമദും, ഭാര്യ സഫ്‌ന അബ്ദുസമദുമാണ് സ്വര്‍ണം കടത്തിയത്. ദുബായില്‍ നിന്നാണ് ഇവര്‍ എത്തിയത്.

അബ്ദുസമദ് കടത്തിയത് 3672 ഗ്രാം സ്വര്‍ണവും ഭാര്യ സഫ്‌ന 3642 ഗ്രാം സ്വര്‍ണവുമാണ് കൊണ്ടുവന്നത്. ശരീരത്തിനുള്ളിലും അടിവസ്ത്രത്തിലും സോക്‌സിലും ഒളിപ്പിച്ചാണ് ഇരുവരും സ്വര്‍ണം കടത്തിയത്.

ഇന്നലെയും കരിപ്പൂരില്‍ ആറ് കിലോ സ്വര്‍ണവുമായി ആറ് യാത്രികര്‍ പിടിയിലായിരുന്നു.

 

Share news
error: Content is protected !!
Scroll to Top