ശക്തമായ കാറ്റിലും മഴയിലും വെട്ടത്ത് വ്യാപക നാശനഷ്ടം

തിരൂര്‍: ശക്തമായ കാറ്റിലും മഴയിലും വെട്ടത്ത് വ്യാപക നാശനഷ്ടം. തിങ്കള്‍  ഉച്ചയോടെയാണ് മഴക്കൊപ്പം ശക്തമായ കാറ്റ് വീശിയത്. അരികാഞ്ചിറ, മുറിവഴിക്കല്‍, ജനതാബസാര്‍ റോഡുകളില്‍ മരം കടപുഴകിവീണു. മുറിവഴിക്കല്‍ അങ്ങാടിയില്‍ കടകള്‍ക്കു മീതെ മരം വീണു.

ജനതാബസാര്‍, ശാന്തി നഗര്‍ ഭാഗങ്ങളില്‍ അഞ്ചോളം വൈദ്യുതിതൂണുകള്‍ റോഡിലേക്ക്  വീണു. മുറിവഴിക്കല്‍ ജനതാബസാര്‍ റോഡിലെ വീട്ടിന് മുന്‍വശത്തെ മാവ് റോഡിലേക്ക് വീണ് മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. മരക്കൊമ്പും മരങ്ങളും വീണ് പറവണ്ണയുടെ പരിസര പ്രദേശത്ത് വന്‍നാശമുണ്ടായി. വള്ളിക്കാഞ്ഞിരം കല്ലിങ്ങല്‍ റോഡിലും മരങ്ങളും വൈദ്യുതിതൂണും വീണു. അരിക്കാഞ്ചിറ കോവളം ഭാഗത്തും മരങ്ങള്‍ കടപുഴകി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top