കനത്ത മഴ: പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം ഡിവിഷനിലെ എല്ലാ പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കി.

പിറവം വൈക്കത്തിനടുത്ത് റെയില്‍ പാതയില്‍ മണ്ണിടിച്ചില്‍ ഉണ്ടായതോടെ എറണാകുളം കായംകുളം റൂട്ടിലോടുന്ന എല്ലാ പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കി. ദീര്‍ഘദൂര ട്രെയിനുകളെല്ലാം വൈകിയോടിക്കൊണ്ടിരിക്കുകയാണ്. വേണാട് എക്‌സ്പ്രസ് എറണാകുളം നോര്‍ത്ത് വഴി തിരിച്ചുവിടുമെന്നും അധികൃതര്‍ അറിയിച്ചു.

ഗുരുവായൂര്‍ എക്‌സ്പ്രസ് എറണാകുളം ജംഗ്ഷനില്‍ താല്‍ക്കാലികമായി നിര്‍ത്തിയിട്ടിരിക്കുകയാണ്. ജനശതാപ്തി ആലപ്പുഴയില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top