കനത്ത മഴ; മലപ്പുറം ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഉച്ചയ്ക്ക് ശേഷം അവധി

മലപ്പുറം: കനത്ത മഴയെ തുടര്‍ന്ന് മലപ്പുറം ജില്ലയിലെ എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച ഉച്ചമുതല്‍ അവധിയായിരിക്കുമെന്ന് മലപ്പുറം
ജില്ലാ കളക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു.

അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം കാരണം കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാലുമാണ് മലപ്പുറം ജില്ലയിലെ പ്രൊഫഷണല്‍ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെയുള്ള (അംഗന്‍വാടികള്‍ , മദ്രസകള്‍ ഉള്‍പ്പെടെയുളള മത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കം) എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് ഉച്ചയ്ക്ക് ശേഷം (21/10/2019 തിങ്കളാഴ്ച) അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

കുട്ടികള്‍ വീടുകളില്‍ തിരിച്ചെത്തി എന്ന് പ്രധാന അധ്യാപകര്‍ ഉറപ്പുവരുത്തേണ്ടതാണെന്നും മാതാപിതാക്കള്‍ ജോലി സ്ഥലങ്ങളില്‍ ഉള്ള വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും കളക്ടര്‍ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top