Section

malabari-logo-mobile

മഴ കെടുതിയില്‍ മലപ്പുറം ജില്ലയില്‍ 12.2 കോടിയുടെ നാശനഷ്ടം

HIGHLIGHTS : മലപ്പുറം: ജില്ലയില്‍ കാലവര്‍ഷക്കെടുതിയില്‍ ഇതുവരെ 12.2 കോടിയുടെ നാശനഷ്ടമുണ്ടായതായി ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. കഴിഞ്ഞ മെയ് 29 ന് കാലവര്‍ഷം...

മലപ്പുറം: ജില്ലയില്‍ കാലവര്‍ഷക്കെടുതിയില്‍ ഇതുവരെ 12.2 കോടിയുടെ നാശനഷ്ടമുണ്ടായതായി ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. കഴിഞ്ഞ മെയ് 29 ന് കാലവര്‍ഷം തുടങ്ങിയതുമുതല്‍ കൃഷിക്കും വീടുകള്‍ക്കും മാത്രം സംഭവിച്ച നഷ്ടത്തിന്റെ കണക്കാണിത്. കഴിഞ്ഞ 24 മണിക്കൂറില്‍ പെയ്ത കനത്ത മഴയിലും കാറ്റിലും മാത്രം 35.62 ലക്ഷം നഷ്ടമാണ് ഉണ്ടായത്.
കാലവര്‍ഷം മുഴുവന്‍ വില്ലേജുകളെയും ബാധിച്ചിരുന്നു. 10 വീടുകള്‍ പൂര്‍ണമായും 177 വീടുകള്‍ ഭാഗീകമായും നശിച്ചു. ഇവക്ക് യഥാക്രമം 9.5ലക്ഷവും 71.15 ലക്ഷവും നഷ്ടം കണക്കാക്കുന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 40 വീടുകള്‍ക്ക് ഭാഗീകമായി നാശം സംഭവിച്ചു. ഇവക്ക് 8.75 ലക്ഷം നഷ്ടം കണക്കാക്കുന്നു. തിരൂരില്‍ പതിമൂന്ന് പൊന്നാനിയില്‍ പതിനൊന്നും തിരൂരങ്ങാടിയില്‍ ഒന്നും പെരിന്തല്‍ മണ്ണയില്‍ രണ്ടും നിലമ്പൂരില്‍ അഞ്ചും കൊണ്ടോട്ടിയില്‍ ആറും, എറനാട് രണ്ടും വീടുകള്‍ക്കുമാണ് ഭാഗീകമായി നാശ നഷ്ടമുണ്ടായത്. കഴിഞ്ഞ ദിവസം ഒരു കുട്ടി മുങ്ങിമരിച്ചത് ഉള്‍പ്പെടെ ഇതുവരെ എട്ടുപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!