
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. ആറ് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, തൃശൂര്‍, പാലക്കാട്,മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.
മന്നാര്‍ കടലിടുക്കില്‍ തെക്കന്‍ തമിഴ്‌നാടിന് മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ സ്വാധീനത്താല്‍ അടുത്ത നാല് ദിവസവും ശക്തമായ മഴ തുടര്‍ന്നേക്കും. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
മാന്നാര്‍ കടലിടുക്ക്, തെക്കന്‍ തമിഴ്‌നാടിനും മുകളിലായി അന്തരീക്ഷത്തിന്റെ ഉയര്‍ന്ന ലെവലില്‍ ( 5.8 km) ചക്രവാതചുഴി നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ സഞ്ചാപാതയനുസരിച്ച് ഇനിയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ പൊതുവെ മഴയില്‍ വര്‍ധനവ് പ്രതീക്ഷിക്കാം. മലയോര മേഖലയിലാണ് കൂടുതല്‍ മഴയ്ക്ക് സാധ്യത. ഇടി മിന്നലിനും കാറ്റിനും സാധ്യതള്ളതിനാല്‍ ജാഗ്രതാ നിര്‍ദേശമുണ്ട്. സംസ്ഥാനത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



