Section

malabari-logo-mobile

കനത്ത മഴ : കോഴിക്കോട്ടും മലപ്പുറത്തും ഉരുള്‍പൊട്ടി: ഒരു മരണം

HIGHLIGHTS : മലപ്പുറം:  കനത്തമഴയില്‍ കോഴിക്കോട് മലപ്പുറം ജില്ലകളുടെ മലയോരമേഖലയില്‍ നിരവധിയിടങ്ങളില്‍ ഉരുള്‍പൊട്ടി.

മലപ്പുറം:  കനത്തമഴയില്‍ കോഴിക്കോട് മലപ്പുറം ജില്ലകളുടെ മലയോരമേഖലയില്‍ നിരവധിയിടങ്ങളില്‍ ഉരുള്‍പൊട്ടി. താമരശ്ശേരി കരിഞ്ചോലയില്‍ ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന 7 വയസ്സുകാരിയായ പെണ്‍കുട്ടി മരിച്ചു.

മലബാറിലെ മലയോരമേഖലയിലെല്ലാം തന്നെ കനത്ത മഴയും മലവെള്ളപ്പാച്ചിലുമാണ്. മറ്റുള്ളിടങ്ങളില്‍ കനത്ത മഴ തുടരുകയാണ് താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി.

sameeksha-malabarinews

പൂനൂര്‍ പുഴ കരകവിഞ്ഞൊഴിഞ്ഞതിനെ തുടര്‍ന്ന് കോഴിക്കോട് വയനാട് ഹൈവേയില്‍ ഗതാഗതം തടസ്സപ്പെട്ടു. ചാലിയാറില്‍ വലിയ രീതിയില്‍ വെ്ള്ളം പൊന്തിയിട്ടുണ്ട്.

താമരശേരി സണ്ണിപ്പടി, കട്ടിപ്പാറ പ‍ഞ്ചായത്തിലെ കരിഞ്ചോല, ചമൽ ഭാഗങ്ങളിലായിരുന്നു ഉരുൾപൊട്ടൽ.
മലപ്പുറം എടവണ്ണ കിഴക്കേചാത്തല്ലൂരിലും ഉരുൾപൊട്ടി. ക്വാറികളുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ കലക്ടർ ഉത്തരവിട്ടു. ചാത്തല്ലൂരിൽ 6 വീട്ടുകാരെ മാറ്റി പാർപ്പിച്ചു

കനത്ത മഴയെത്തുടർന്നു കോഴിക്കോട് ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. പിഎസ്‌സി, സർവകലാശാല പരീക്ഷകൾക്കു മാറ്റമില്ല. വയനാട്ടിൽ പ്രഫഷനൽ കോളജുകൾ‌ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

മലപ്പുറം ജില്ലയിലെ ഏറനാട് നിലമ്പൂര്‍, കൊണ്ടോട്ടി താലൂക്കുകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കാസര്‍കോട് വെള്ളരിക്കുണ്ട് താലൂക്കില്‍ വിദ്യാലയങ്ങള്‍്ക്ക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂരില്‍ ഉച്ചക്ക് ശേഷം വിദ്യാലയങ്ങള്‍്ക്ക അവധി പ്രഖ്യാപിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!