പ്രണയനൈരാശ്യം; വിഷം കഴിച്ച യുവാവ് പോലീസ് സ്റ്റേഷനിൽ അഭയം തേടി

തിരൂരങ്ങാടി : പ്രണയ നൈരാശ്യത്തെ തുടർന്ന് എലിവിഷം കഴിച്ച് യുവാവ് പോലീസ് സ്റ്റേഷനിൽ അഭയം തേടി.   യുവാവ് ഇതര മതസ്ഥയായ പെൺകുട്ടിയുമായി പ്രണയത്തിൽ ആയിരുന്നുവെന്ന് പറയപ്പെടുന്നു. പിന്നീട് പെൺകുട്ടി ഇതിൽ നിന്ന് പിന്തിരിഞ്ഞതിൽ മനംനൊന്താണ് വിഷം കുഴിച്ചതെന്നാണ് വിവരം . കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.

യുവാവ് സ്റ്റേഷനിലെത്തി താൻ എലിവിഷം കഴിച്ചതായി അറിയിക്കുകയായിരുന്നു. ആദ്യം പോലീസ് അവഗണിച്ചെങ്കിലും തിരിച്ചു പോകുന്നതിനിടെ യുവാവ് സ്റ്റേഷന് മുമ്പിൽ വെച്ച് ചർദ്ദിച്ചു. ഇതോടെ പോലീസ് ഇയാളെ വിളിച്ചു കാര്യങ്ങൾ ചോദിച്ചറിയുകയും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സക്കായി കൊണ്ടുപോകുകയും ചെയ്തു. പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top