താനൂരില്‍ ട്രെയിന്‍ തട്ടി മരിച്ചു

താനൂര്‍: താനൂരില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് രാവിലെ 8.40 ഓടെയാണ് ഏകദേശം 55 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. കറുപ്പില്‍ വെളുത്ത കള്ളികളുള്ള ഷര്‍ട്ടും കാവി മുണ്ടുമാണ് ധരിച്ചിട്ടുണ്ടായിരുന്നത്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി തിരൂര്‍ ഗവ.ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവര്‍ താനൂര്‍ പോലീസ് സ്‌റ്റേഷനില്‍ വിവരമറിയിക്കണമെന്ന് പോലീസ് അറിയിച്ചു. താനൂര്‍ പോലീസ് സ്റ്റേഷന്‍ : 04942440221 , SI. 94979 81332, CI. 9497987167

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top