HIGHLIGHTS : HC cancels further proceedings in case registered against Rahna Fatima under POCSO, IT Act
കൊച്ചി: ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്‌ക്കെതിരെ പോക്‌സോ, ഐടി നിയമങ്ങളനുസരിച്ച് രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി റദ്ദാക്കി.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുന്നില്‍ ശരീരപ്രദര്‍ശനം നടത്തിയതിന് പോക്‌സോ നിയമപ്രകാരവും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിന് ഐടി ആക്ട് പ്രകാരവുമാണ് കേസെടുത്തിരുന്നത്.


തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എറണാകുളം സൗത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍നടപടികളാണ് ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്. രഹ്നയുടെ ഹരജി പരിഗണിച്ച് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ആണ് ഉത്തരവിട്ടിരിക്കുന്നത്.
ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് ഐടി ആക്ടിലെ 67 ാം വകുപ്പ് പ്രകാരവും, കുട്ടികളെ ദുരുപയോഗം ചെയ്തതിന് ബാലനീതി നിയമത്തിലെ 75 ാം വകുപ്പ് പ്രകാരവുമാണ് കേസെടുത്തിരുന്നത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു