Section

malabari-logo-mobile

വിദ്വേഷ പ്രസംഗം; പിസി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കാന്‍ പൊലീസ് കോടതിയിലേക്ക്

HIGHLIGHTS : Hate speech; Police go to court to cancel PC George's bail

മതവിദ്വേഷ പ്രസംഗത്തില്‍ പി.സി.ജോര്‍ജിന് മജിസ്‌ട്രേറ്റ് കോടതി അനുവദിച്ച ജാമ്യം റദ്ദാക്കാന്‍ പൊലീസ് ജില്ലാ കോടതിയെ സമീപിച്ചേക്കും. ഇന്ന് തന്നെ പി.സി.ജോര്‍ജിന് ജാമ്യം അനുവദിച്ച മജിസ്‌ട്രേറ്റിന്റെ ഉത്തരവ് ലഭിക്കാന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ അപേക്ഷ നല്‍കും.
ഉത്തരവ് പരിശോധിച്ച ശേഷം അപ്പീല്‍ നല്‍കുന്ന കാര്യത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ തീരുമാനമെടുക്കും. പ്രോസിക്യൂഷനെ കേള്‍ക്കാതെയാണ് മജിസ്‌ട്രേറ്റ് ജാമ്യം നല്‍കിയതെന്നാണ് പൊലീസ് വാദം.

ഇതുകൂടാതെ പി.സി.ജോര്‍ജ് ജാമ്യ ഉപാധികള്‍ ലംഘിച്ചുവെന്നും പ്രോസിക്യൂഷന്‍ ചൂണ്ടികാട്ടുന്നുണ്ട്. ജാമ്യമില്ലാവകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത പി.സി.ജോര്‍ജിന് മണിക്കൂറുകള്‍ക്കുള്ളില്‍ ജാമ്യം ലഭിച്ചത് പൊലീസിന് വലിയ തിരിച്ചടിയായിരുന്നു. വിശദമായ വിവരങ്ങള്‍ മേല്‍ക്കോടതിയെ അറിയിച്ച് ജാമ്യം റദ്ദാക്കുനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ഡിജിപിയും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

sameeksha-malabarinews

അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിന്റെ പേരിലാണ് പി.സി ജോര്‍ജിനെ പൊലീസ് പുലര്‍ച്ചെയെത്തി അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് തിരുവനന്തപുരം എ.ആര്‍ ക്യാമ്പിലേക്ക് കൊണ്ടുപോയി മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോള്‍ പിസി ജോര്‍ജിന് മജിസ്ട്രേറ്റ് ജാമ്യം അനുവദിക്കുകയായിരുന്നു. പി.സി.ജോര്‍ജ്ജിന് ജാമ്യം അനുവദിച്ച ജുഡീഷ്യല്‍ ഫാസ്റ്റ് കല്‍സ് മജിസ്ട്രേറ്റ് കോടതി കര്‍ശന ജാമ്യ വ്യവസ്ഥകള്‍ വച്ചിരുന്നു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!