വ്യാജ ഓൺലൈൻ ട്രേഡിങ് വഴി 77 ലക്ഷം തട്ടിയ ഹരിയാന സ്വദേശി പിടിയിൽ

HIGHLIGHTS : Haryana native arrested for cheating Rs 77 lakhs through fake online trading


കൽപ്പറ്റ : 
വ്യാജ ഓൺലൈൻ ഷെയർ ട്രേഡിങ് വഴി ചുണ്ടേൽ സ്വദേശിയിൽനിന്ന് 77 ലക്ഷം തട്ടിയ കേസിലെ പ്രതിപിടിയിൽ. ഹരിയാന സ്വദേശി വിനീത് ചദ്ധ(58)യെ ആണ് ഗുരു ഗ്രാമിൽനിന്ന് ജില്ലാ സൈബർ പൊലീസ് അറസ്റ്റ് ചെയ്‌തത്. പ്രതിയെ ഗുരുഗ്രാം കോടതിയിൽ ഹാജരാക്കി ജില്ലയിൽ എത്തിച്ചു.

കഴിഞ്ഞ ജൂണിൽസമൂഹമാധ്യമത്തിലുടെ പരിചയപ്പെട്ട യുവതിയാണ് പരാതിക്കാരനെ ഓൺലൈൻ ട്രേഡിങ്ങിൽ നിക്ഷേപിക്കാൻ പ്രേരിപ്പിച്ചത്. യുവതി അയച്ച ആപ്പ് ഇൻസ്റ്റാൾ ചെയ്‌ത് ട്രേഡിങ് നടത്തുകയും ഇവർ നിർദേശിച്ച അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കുകയുമായിരുന്നു. പിന്നീട് പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ വീണ്ടും പണം അടയ്ക്കാൻ ആവശ്യപ്പെട്ടു. തുടർന്നാണ് തട്ടിപ്പാണെന്ന് മനസ്സിലായത്. തുടർന്ന് സൈബർ ക്രൈം പോർട്ടലിൽ പരാതി നൽകുകയായിരുന്നു.

പരാതിക്കാരനെ ബന്ധപ്പെട്ട പണം സമുഹമാധ്യമ അക്കൗണ്ടുകൾ കമ്പോഡിയ കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചിരുന്നത്. കൈമാറ്റംചെയ്ത അക്കൗണ്ടുകൾ വഴി നടത്തിയ അന്വേഷണത്തിലാണ് പ്രതിപിടിയിലായത്. സ്റ്റേഷൻ ഇൻസ്പെക്ടർ ഷജു ജോസഫ്, അസി.സബ് ഇൻ സ്പെക്ടർ ഒമാരായ റസാഖ്, എസ്‌സിപി കെ അബ്ദുൾ സലാം, ആയിഷ, വി കെ ശശിഎന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!