
മുംബൈ: വനിതാ ലോകകപ്പില്‍ നവി മുംബൈയിലെ ഡോ. ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ സെമിഫൈനലിൽ ഇന്ത്യഓസ്ട്രേലിയയെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി. ജെമീമ റോഡ്രിഗസി മികവിലാണ് ഇന്ത്യ മൂന്നാമത്തെവനിതാ ലോകകപ്പ് ഫൈനലിലേക്ക് കുതിച്ചത്.
ടോസ്നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 49.5 ഓവറില്‍ 338 റൺസിന് ഓള്‍ ഔട്ടായി. 93 പന്തില്‍ 119 റണ്‍സെടുത്ത് വെടിക്കെട്ട് സെഞ്ചുറി നേടിയ ഫോബെ ലിച്ചിഫീല്‍ഡാണ് ഓസീസിന്‍റെ ടോപ് സ്കോറര്‍. എല്ലിസ്പെറി 77 റണ്‍സടിച്ചപ്പോള്‍ മധ്യനിരയില്‍ തകര്‍ത്തടിച്ച ആഷ്‌ലി ഗാര്‍ഡ്നര്‍ 45 പന്തില്‍ 63 റണ്‍സടിച്ച്ഓസീസിന് കൂറ്റൻ സ്കോര്‍ ഉറപ്പാക്കി. ഇന്ത്യക്കായി ശ്രീചരിണിയും ദീപ്തി ശര്‍മയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഓസ്ട്രേലിയ ഉയര്‍ത്തിയ 339 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം ജെമീമ റോഡ്രിഗസിന്‍റെ അപരാജിത സെഞ്ചുറിയുടെയും ക്യാപ്റ്റൻ ഹര്‍മന്‍പ്രീത് കൗറിന്‍റെ അര്‍ധസെഞ്ചുറിയുടെയും കരുത്തിൽ ഇന്ത്യ 48.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. 134 പന്തില്‍ 127 റണ്‍സുമായി ജെമീമ പുറത്താകാതെ നിന്നപ്പോള്‍ അമന്‍ജ്യോത് കൗര്‍ 8 പന്തില്‍ 15 റണ്‍സുമായി വിജയത്തില്‍ കൂട്ടായി. 88 പന്തില്‍ 89 റണ്‍സെടുത്ത ക്യാപ്റ്റൻ ഹര്‍മന്‍പ്രീത് കൗറിന്‍റെ അര്‍ധസെഞ്ചുറിയും 16 പന്തില്‍ 26 റണ്‍സെടുത്ത റിച്ച ഘോഷിന്‍റെയും 17 പന്തില്‍ 24 റണ്‍സെടുത്ത ദീപ്തി ശര്‍മയുടെയും ഇന്നിംഗ്സുുകളും ഇന്ത്യൻ ജയത്തില്‍ നിര്‍ണായകമായി.
ടോസ് നേടി ക്രീസിലിറങ്ങിയ ഓസീസിനെ ഞെട്ടിച്ചായിരുന്നു ഇന്ത്യൻ വനിതകള്‍ തുടങ്ങിയത്. ക്യാപ്റ്റൻഅലീസ ഹീലിയുടെ നിര്‍ണായക ക്യാച്ച് ഇന്ത്യൻ ക്യാപ്റ്റൻ ഹര്‍മന്‍പ്രീത് കൗര്‍ കൈവിട്ടെങ്കിലും നിലയുറപ്പിക്കുംമുമ്പെ ഹീലിയെ(5) ക്രാന്തി ഗൗഡ് ബൗള്‍ഡാക്കി മടക്കി. എന്നാല്‍ ഇന്ത്യയുടെ ആഘോഷം അവിടെ തീര്‍ന്നു. തകര്‍ത്തടിച്ച ലിച്ചിഫീല്‍ഡും എല്ലിസ് പെറിയും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 155 റണ്‍സടിച്ച് ഓസീസിന് കൂറ്റന്‍സ്കോറിലേക്കുള്ള അടിത്തറയിട്ടു.
ആവേശകരമായ സെമിയിൽ നിലവിലെ ജേതാക്കളെ അഞ്ച് വിക്കറ്റിന് കീഴടക്കി. ഞായറാഴ്‌ച നടക്കുന്നഫൈനലിൽ ദക്ഷിണാ ഫ്രിക്കയാണ് എതിരാളി. മൂന്നാം തവണയാണ് ഇന്ത്യ ഫൈനലിലെത്തുന്നത്. 2005ലും2017ലും ഫൈനലിലെത്തിയെങ്കിലും ലോകകപ്പ് നേടാനായില്ല. സ്‌കോർ: ഓസ്‌ട്രേലിയ 338 (49.5), ഇന്ത്യ 341/5 (48.3).
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




