
പരപ്പനങ്ങാടി:ഹരിതം റെസിഡന്‍സ് വെല്‍ഫയര്‍ അസോസിയേഷന്‍ വാര്‍ഷികo പ്രസിഡന്റ് റസാക്ക് മുല്ലേപ്പാട്ടിന്റെ അദ്ധ്യക്ഷതയില്‍ പരപ്പനങ്ങാടി മുന്‍സിപ്പല്‍ ചെയര്‍മാന്‍ പി.പി ഷാഹുല്‍ ഹമീദ് ഉല്‍ഘാടനം ചെയ്തു. റെസിഡന്‍സ് അസോസിയേഷന്‍ സംസ്ഥാന വനിതാ വിംഗ് പ്രസിഡന്റായി തിരഞ്ഞടുത്ത സതീദേവി ടീച്ചറെ ചടങ്ങില്‍ ആദരിച്ചു. മാതൃകാ കര്‍ഷകനും സംസ്ഥാന എക്‌സയ്‌സ് ബാഡ്ജ് ഓഫ് എക്‌സലന്‍സ്അവാര്‍ഡ് നേടിയ പി ബിജുവിനേയും കര്‍ഷക സ്‌നേഹിയും ജീവകാരുണ്യ പ്രവര്‍ത്തകനും ഹരിതം കുടുംബാംഗവുമായ Dr.മുനീര്‍ നഹയേയും ആദരിച്ചു.
മാധ്യമ പ്രവര്‍ത്തകരായ സ്മിത അത്തോളി, ഹംസ കടവത്ത്, കാര്‍ഷിക ചാനല്‍ബ്ലോഗര്‍ ആയ ദിലീഷ് കുമാര്‍, കര്‍ഷകനും ഗ്രേഡ് SI യുമായ രഞ്ജിത്ത്, മുന്‍ സൈനികനും കര്‍ഷകനുമായ ജയരാജന്‍, ഗ്രാമീണ ബാങ്ക് ജീവനക്കാരനും കര്‍ഷകനുമായ ഹരിദാസന്‍, മുഹമ്മദ് മാസ്റ്റര്‍, മുഹമ്മത് കുട്ടി നഹ, സമീല്‍, ഹസീന, അബ്ദുസമദ്, എന്നീ കര്‍ഷകരേയും ആദരിച്ചു.
മുന്‍സിപല്‍ വൈസ് ചെയര്‍ പേഴ്‌സന്‍ ഷഹര്‍ബാന്‍, കൗണ്‍സിലര്‍മാരായ പി.വി. മുസ്തഫ, സുമീറാണി, ഫൗസിയ, റെസിഡന്‍സ് അസോസിയേഷന്‍ ജില്ലാ ഭാരവാഹികളായ ശിവന്‍ കാരാട്ട്, അശ്‌റഫ് വള്ളിക്കുന്ന്, വിശ്വനാഥമേനോന്‍, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.ജീവിത ശൈലി രോഗങ്ങള്‍ എന്ന വിഷയത്തില്‍* സായി കിഷോര്‍ ക്ലാസ്സെടുത്തു, സിക്രട്ടറി മുരളിധരന്‍ സ്വാഗതവും ഹാരിസ് EP നന്ദിപറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



