വെര്‍ബല്‍ റേപ്പിന് വിധേയരാക്കുന്നു: ലീഗ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഹരിത മുന്‍ ഭാരവാഹികള്‍

കോഴിക്കോട്:  മുസ്ലീം ലീഗിന്റെ നേതൃത്വത്തിനെ ചോദ്യംചെയ്തു ഗുരുതരമായ ആരോപണങ്ങളുമായി ഹരിത മുന്‍ ഭാരവാഹികള്‍. തങ്ങളെ രൂക്ഷമായ സൈബര്‍ ആക്രമണത്തിന് വിധേയമാക്കുന്നു. കടുത്ത സത്രീവിരുദ്ധപരാമര്‍ശങ്ങള്‍ക്ക് വിധേയരായകുന്നു. അവഹേളിക്കുന്നു. വെര്‍ബല്‍ റേപ്പാണ് നടക്കുന്നത് തുടങ്ങി അതീവഗൗരവതരമായ ആരോപണങ്ങളാണ് പെണ്‍കുട്ടികള്‍ വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ത്തിയിരിക്കുന്നത്. മുജീദയും, ഹരിതയുടെ മുന്‍ ജനറല്‍ സക്രട്ടറി നജ്മ തബ്ഷിറയും ഉള്‍പ്പെടെ നാലുപേരാണ് വാര്‍ത്താസമ്മേളനം നടത്തിയത്

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

പാര്‍ട്ടിക്ക് പരാതി നല്‍കി 50 ദിവസത്തിന് ശേഷമാണ് വനിതാകമ്മീഷന് പരാതി നല്‍കിയതെന്നും പിഎംഎ സലാം അര്‍ദ്ധസത്യങ്ങളാണ് പറയുന്നതെന്നും ഇവര്‍ പറഞ്ഞു.
”വേശ്യക്കും അവരുടേതായ ന്യായീകരണങ്ങളുണ്ടാകും വനിതാ നേതാക്കളെ പികെ നവാസ് യോഗത്തില്‍ അഭിസംബോധന ചെയ്തതെന്ന ഗൗരവമായ ആരോപണമാണ് പെണ്‍കുട്ടികള്‍ ആവര്‍ത്തിച്ചു. തൊലിച്ചികള്‍ എന്നൊക്കയുള്ള സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ നേതൃത്വത്തിലുള്ളവരില്‍ നിന്നുപോലുമുണ്ടായെന്നും ഇവര്‍ പറഞ്ഞു.

ഹരിതയുടെ പെണ്‍കുട്ടികളെ നയിക്കുന്നത് ഒരു സൈബര്‍ ഗുണ്ടയാണെന് പ്രചരിപ്പിക്കുന്നു. കോഴിക്കോട് അങ്ങാടിയില്‍ കെട്ടിത്തിരിഞ്ഞ് നടക്കുന്നവരാണ് എന്ന പരാമര്‍ശം പിഎംഎ സലാം യോഗത്തില്‍ നടത്തിയെന്നും ഹരിതയുടെ മുന്‍നേതാക്കള്‍ പറയുന്നു.
തങ്ങള്‍ക്കുണ്ടായ അപമാനത്തിന് ലീഗ് നേതൃത്വം മറുപടി പറയണമെന്ന മുന്‍ ഹരിതാ നേതാക്കള്‍ വ്യക്തമാക്കി.

നവാസിനെതിരെയുള്ള പരാതിയില്‍ നിന്നും തങ്ങള്‍ പിന്നോട്ടില്ലെന്നും ഇവര്‍ വ്യക്തമാക്കി.

 

 

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •