ചെട്ടിപ്പടി ടൗണിലെ വെള്ളക്കെട്ടിന് ഉടന്‍ പരിഹാരം കാണണമെന്നാവിശ്യപ്പെട്ട് പിഡിപി പ്രക്ഷോഭത്തിനൊരുങ്ങുന്നു

പരപ്പനങ്ങാടി ; ചെട്ടിപ്പടി ടൗണില്‍ മലിനജലം കെട്ടിക്കിടക്കുന്നത് കാല്‍നട യാത്രക്കാര്‍ക്കും,വ്യാപാര സ്ഥാപനങ്ങള്‍ക്കും, വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്നും ഈ വിഷയത്തില്‍ അധികാരികള്‍ അടിയന്തിരമായി ഇടപെട്ട് വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് പിഡിപി ചെട്ടിപ്പടി മേഖല കമ്മറ്റി ആവിശ്യപെട്ടു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

അല്ലാത്ത പക്ഷം പൊതുജനങ്ങളെയും, വ്യാപാരികളെയും സംഘടിപ്പിച്ച് കൊണ്ട് ശക്തമായ പ്രക്ഷോഭങ്ങളിലേക്ക് നീങ്ങുമെന്ന് പിഡിപി, ചെട്ടിപ്പടി മേഖല കമ്മറ്റി ആവിശ്യപ്പെട്ടു
പ്രസിഡന്റ അസീസ് ചെട്ടിപ്പടിയുടെ, അദ്ധ്യക്ഷതയില്‍ ചേര്‍ന്ന് യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. തിരൂരങ്ങാടി മണ്ഡലം സെക്രട്ടറി സലാം തങ്ങള്‍ ചെട്ടിപ്പടി യോഗം ഉദ്ഘാടനം ചെയ്തു.

ചേര്‍ക്കോട്ട് ഹംസ, മുജീബ് ആലുങ്ങല്‍, കുഞ്ഞിമോന്‍
പിപി അബുബക്കര്‍, ഹസ്‌കര്‍ പാലത്തിങ്ങല്‍, ഉമ്മര്‍ ചുക്കാന്‍, എന്നിവര്‍ സംസാരിച്ചു.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •