ഹരിതയ്ക്ക് സ്വാഭാവിക നീതി ലഭിച്ചില്ല;ഫാത്തിമ തഹലിയ

മലപ്പുറം: ഹരിതയ്ക്ക് സ്വാഭവിക നീതി ലഭിച്ചില്ലെന്ന് എംഎസ്എഫ് നേതാവ് ഫാത്തിമ തഹലിയ. എംഎസ്എഫിനോട് ലീഗ് നേതൃത്വം കാണിച്ച നീതി ഹരിതയോട് കാണിച്ചില്ലെന്നും ഹരിത നേതാക്കള്‍ക്ക് പറയാനുള്ളത് കേള്‍ക്കാതെയാണ് കമ്മിറ്റി മരവിപ്പിച്ചതെന്നും ഫാത്തിമ തഹലിയെ മാധ്യമങ്ങളോട് പറഞ്ഞു. ഹരിതെക്കതിരായപരാമര്‍ശങ്ങളില്‍ വേദനയുണ്ടെന്നും അവര്‍ പറഞ്ഞു.

കാര്യങ്ങള്‍ മുസ്ലിം ലീഗ് നേതാക്കളെ ഓരോരുത്തരെയും നേരിട്ട് കണ്ട് ഹരിത പരാതി ബോധ്യപ്പെടുത്തിയതാണ്. പാര്‍ട്ടി വേദികളില്‍ പറഞ്ഞതിന് ശേഷവും നടപടിയില്ലാതെ വന്നപ്പോഴാണ് വനിതാ കമ്മീഷനെ സമീപിച്ചത്. എംഎസ്എഫ് നേതാക്കള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഫാത്തമ പറഞ്ഞു.

എംഎസ്എഫ് എന്ന വിദ്യാര്‍ത്ഥി സംഘടന അവരുടെ പാര്‍ട്ടിക്ക് തലവേദനയായി എന്ന തരത്തിലാണ് പലയിടത്തും വിമര്‍ശനങ്ങള്‍ഉയരുന്നത്. ഇതില്‍ അങ്ങേയറ്റം വേദനയും പ്രതിഷേധവുമാണ് അറിയിക്കാനുള്ളത്.ക്യാമ്പസിനകത്തും പുറത്തും വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ ഹരിതയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അവരുടെ വക്താവായാണ് താനിപ്പോള്‍ സംസാരിക്കുന്നതെന്നും ഹരിത രൂപീകരിച്ചതിന് ശേഷം നിരവധി മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും എംഎസ്എഫിന് പോലും പ്രവര്‍ത്തനമില്ലാത്ത ക്യാമ്പസുകളില്‍ ഹരിതയാണ് എംഎസ്എഫിനെ നയിക്കുന്നത്. ഇതുപോലെ നിരവധി മാറ്റങ്ങളും നേട്ടങ്ങളും ഉണ്ടാക്കാന്‍ ഹരിതയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

ഇപ്പോഴുണ്ടായിരിക്കുന്ന പ്രശ്‌നത്തില്‍ ഹരിതയിലെ പത്ത് പെണ്‍കുട്ടികളാണ് വനിതാ കമ്മീഷനെ സമീപിച്ചത്. ഇവര്‍ പത്ത്‌പേരും ഹരിതയിലെ സംസ്ഥാന ഭാരവാഹികളാണ്. അവരാരും പാര്‍ട്ടി വേദികളിലല്ലാതെ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പുറത്തുപറഞ്ഞിട്ടില്ല. ഹരിത മരവിപ്പിക്കും മുന്‍പ് ആരും വിശദീകരണം ചോദിച്ചില്ല. വിഷയത്തില്‍ എംഎസ്എഫിന്റെ സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരെയും മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പിനെതിരെയും ജില്ലാ ജനറല്‍ സെക്രട്ടറി വി എ വഹാബിനെതിരെയും ഹരിത പരാതി നല്‍കി. മുസ്ലിം ലീഗിന്റെ സംസ്ഥാന നേതൃത്വത്തിനും എംഎസ്എഫിന്റെ ദേശീയ നേതൃത്വത്തിനുമാണ് പരാതി നല്‍കിയത്.

Share news
error: Content is protected !!
Scroll to Top