HIGHLIGHTS : Haritakarma Sena members of the district will now drive their own vehicles
കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ കുടുംബശ്രീ സ്‌കില്‍ പരിശീലനത്തിലൂടെ ഡ്രൈവിങ് ലൈസന്‍സ് ലഭിച്ച ഹരിത കര്‍മ്മ സേന അംഗങ്ങളുടെ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് ജില്ലാ കോഡിനേറ്റര്‍ ജാഫര്‍ കക്കൂത്ത് നിര്‍വഹിച്ചു.
ജില്ലാ മിഷന്‍ ഹാളില്‍ നടന്ന, ഡ്രൈവിങ് ലൈസന്‍സ് നേടിയ അംഗങ്ങളുടെ സംഗമത്തില്‍ വിവിധ പഞ്ചായത്തുകളില്‍ നിന്നും നഗരസഭകളില്‍ നിന്നും ലൈസന്‍സ് നേടിയ സേന അംഗങ്ങള്‍ പങ്കെടുത്തു. അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ലഭ്യമാക്കുന്ന വാഹനങ്ങളിലാണ് ഹരിതകര്‍മ്മ സേനാംഗങ്ങള്‍ മാലിന്യം ശേഖരിക്കുന്നത്.

ഇനി ഈ വാഹനങ്ങളുടെ വളയം പിടിക്കുന്നതിന് ഇവര്‍ തന്നെയായിരിക്കും. ഒതുക്കുങ്ങല്‍ സഫാരി ഡ്രൈവിംഗ് സ്‌കൂളില്‍ നിന്നാണ് ഇവര്‍ ഡ്രൈവിങ് പരിശീലനം പൂര്‍ത്തിയാക്കിയത്. ജില്ലയില്‍ നൂറോളം പേരാണ് ഡ്രൈവിങ് ലൈസന്‍സ് നേടിയത്. ജില്ലാ മിഷന്‍ ഹാള്‍ പരിസരത്ത് നടന്ന ചടങ്ങില്‍ കുടുംബശ്രീ മിഷന്‍ ഉദ്യോഗസ്ഥര്‍, ഡ്രൈവിങ് പരിശീലകര്‍ എന്നിവര്‍ പങ്കെടുത്തു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
MORE IN Latest News
