മാസ്റ്റര്‍, വാരിസ് തുടങ്ങിയ ചിത്രങ്ങളുടെ വന്‍ വിജയത്തിന് ശേഷം സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് ദളപതി വിജയ് സാറിനോടൊപ്പം വീണ്ടും ഒരുമിക്കുന്നു. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് ഏറെ അഭിമാനത്തോടെ അവതരിപ്പിക്കുന്ന പ്രൊജക്റ്റ് ആണിത്.
‘ദളപതി 67’ എന്നാണ് താല്‍ക്കാലികമായി ഈ പ്രോജക്ടിന് നല്‍കിയിരിക്കുന്ന പേര്. ചിത്രത്തിന്റെ സംവിധാനം മാസ്റ്റര്‍ ക്രാഫ്റ്റ്‌സ്മാനായ ലോകേഷ് കനകരാജ് ആണ് നിര്‍വഹിക്കുന്നത്. എസ്.എസ്. ലളിത് കുമാര്‍ പ്രൊഡ്യൂസ് ചെയ്യുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസര്‍ ജഗദീഷ് പളനി സ്വാമിയാണ്. 2023 ജനുവരി 2 ന് ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് ചടുലമായ വേഗതയില്‍ പുരോഗമിക്കുന്നു.
ബോക്‌സ് ഓഫീസില്‍ വിജയക്കൊടിപാറിച്ച മാസ്റ്ററിനു ശേഷം ദളപതി വിജയുടെയും ലോകേഷ് കനഗരാജിന്റെയും റീയൂണിയന്‍ ചിത്രമാണിത്. ദളപതി വിജയ് ചിത്രങ്ങളായ കത്തി, മാസ്റ്റര്‍, ബീസ്റ്റ് എന്നിവയില്‍ ഹിറ്റ് ഗാനങ്ങള്‍ ഒരുക്കിയ റോക്ക്സ്റ്റാര്‍ അനിരുദ്ധ് രവിചന്ദര്‍ നാലാമതും അദ്ദേഹത്തിനോടൊപ്പം ഒരുമിക്കുന്ന പ്രൊജക്റ്റ് ആണെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ദളപതി 67 ന്റെ അണിയറപ്രവര്‍ത്തകര്‍ ഇവരാണ്. ഡി ഓ പി : മനോജ് പരമഹംസ, ആക്ഷന്‍ : അന്‍പറിവ് , എഡിറ്റിങ് : ഫിലോമിന്‍ രാജ്, ആര്‍ട്ട് : എന്‍. സതീഷ് കുമാര്‍ , കൊറിയോഗ്രാഫി : ദിനേഷ്, ഡയലോഗ് : ലോകേഷ് കനകരാജ്, രത്നകുമാര്‍ & ധീരജ് വൈദി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ : രാം കുമാര്‍ ബാലസുബ്രഹ്‌മണ്യന്‍. ദളപതി 67 ന്റെ താരങ്ങളെയും മറ്റു അണിയറപ്രവര്‍ത്തകരെയും കുറിച്ചുള്ള വിവരങ്ങള്‍ ഉടന്‍ അന്നൗണ്‍സ് ചെയ്യുന്നതായിരിക്കും.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




