ഹരിത കര്‍മസേന: ബി.പി.എല്‍ കുടുംബങ്ങളില്‍ നിന്ന് യൂസര്‍ഫീ വാങ്ങരുതെന്ന നിര്‍ദേശം പിന്‍വലിച്ചു

മലപ്പുറം: ഹരിത കര്‍മ്മ സേനയ്ക്ക് അജൈവമാലിന്യങ്ങള്‍ വീടുകളില്‍ നിന്ന് ശേഖരിക്കുന്നതിന് ബി.പി.എല്‍ കുടുംബങ്ങളിലുള്ളവര്‍ യൂസര്‍ ഫീ നല്‍കേണ്ടതില്ലെന്നും അവരുടെ യൂസര്‍ ഫീ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിക്കേണ്ടതാണെന്നും കാണിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ഇറക്കിയ നിര്‍ദേശം പിന്‍വലിച്ചു.

ബി.പി.എല്‍ കുടുംബങ്ങളില്‍പ്പെട്ടവര്‍ യൂസര്‍ ഫീ നല്‍കുന്നത് സംബന്ധിച്ച് സര്‍ക്കാരിന്റ അന്തിമ തീരുമാനം വരേണ്ടതുള്ളതിനാലാണ് പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റില്‍ നിന്നും ഇറക്കിയ നിര്‍ദേശം പിന്‍വലിച്ചതായി പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ അറിയിച്ചത്.

നിലവില്‍ അതിദാരിദ്ര്യ കുടുംബങ്ങള്‍, ആശ്രയ കുടുംബങ്ങള്‍ എന്നിവര്‍ക്ക് മാത്രമാണ് യൂസര്‍ ഫീ യില്‍ നിന്നും ഇളവ് അനുവദിച്ചിട്ടുള്ളത്. അവരുടെ യൂസര്‍ ഫീ അതത് തദ്ദേശഭരണ സ്ഥാപനങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്‍കണമെന്നാണ് നിര്‍ദേശം. മാലിന്യമുക്തം നവകേരളം പരിപാടിയുടെ ഭാഗമായി നടക്കുന്ന എല്ലാ ശുചീകരണ-മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളിലും മുഴുവന്‍ കുടുംബങ്ങളും സ്ഥാപനങ്ങളും സഹകരിക്കണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top