ഹരിദാസ് വധം: കൊലയാളി സംഘത്തിലെ മൂന്ന് പേര്‍ കൂടി കസ്റ്റഡിയില്‍

കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകന്‍ പുന്നോല്‍ ഹരിദാസന്റെ കൊലപാതകത്തില്‍ മൂന്ന് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രജിത്ത്, പ്രതീഷ്, ദിനേശ് എന്നിവരെയാണ് അന്വേഷണസംഘം ഇന്ന് കസ്റ്റഡിയിലെടുത്തത്. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ടവരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. കേസിലെ ഒന്നാംപ്രതി ലിജേഷും കൊലയാളി സംഘാംഗമാണ്.

കൊലപാതകം നടന്ന ദിവസം തന്നെ പേരെ പൊലീസ് ഏഴ് പേരെ കസ്റ്റഡിയിലെടുക്കുകയും ഗൂഢാലോചനക്കുറ്റം ചുമത്തി നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെയാണ് തലശ്ശേരി പുന്നോല്‍ സ്വദേശി ഹരിദാസിനെ 2 ബൈക്കുകളിലായി എത്തിയ നാലംഗസംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഇരയോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് അക്രമത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

Share news
error: Content is protected !!
Scroll to Top