തിരൂരങ്ങാടി: ആത്മഹത്യ പ്രതിരോധത്തിന്റെ ഭാഗമായി തിരൂരങ്ങാടി പിഎസ്എംഒ കോളെജില്‍
ഹാപ്പി ലൈഫ് എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന ആത്മഹത്യ പ്രവണതക്കെതിരെ വിദ്യാര്‍ഥികളില്‍ ബോധവല്‍ക്കരണം നടത്തുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
കോളെജ് അലുംനി അസോസിയേഷനും ജീവനി കൗണ്‍സിലിംഗ് സെല്ലുമായി സഹകരിച്ചാണ്
പ്രോഗ്രാം സംഘടിപ്പിച്ചത്. കോളെജ് സെമിനാര്‍ ഹാളില്‍ നടന്ന പരിപാടി താനൂര്‍ ഡിവൈഎസ്പി
പി.പ്രമോദ് ഉദ്ഘാടനം ചെയ്തു. ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥി കുട്ടായ്മകള്‍ രൂപികരിച്ച്
ആത്മഹത്യ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
തിരൂരങ്ങാടി എംകെഎച്ച് ആശുപത്രി മനോരോഗ വിദഗ്ധന്‍ ഡോ. കെ.മുഹമ്മദ് ഫാറൂഖ്
മുഖ്യപ്രഭാഷണം നടത്തി. അലുമിനി അസോസിയേഷന്‍ പ്രസിഡണ്ട് അഡ്വ
സി പി മുസ്തഫ അധ്യക്ഷത വഹിച്ചു. ജീവിത ശൈലി പരിശിലകരായ നസ്ല തേജസ്,
ടി. മഞ്ജുള എന്നിവര്‍ ക്ലാസെടുത്തു. കോളെജ് പ്രിന്‍സിപ്പല്‍ കെ. നിസാമുദ്ധീന്‍,
അലുമിനി അസോസിയേഷന്‍ ട്രഷറര്‍, എം അബ്ദുല്‍ അമര്‍,പ്രോഗ്രാം കോഡിനേറ്റര്‍
,മുജീബ് താനാളൂര്‍,ജീവനി കോഡിനേറ്റര്‍,ഡോ കെ.റംല,കൗണ്‍സിലിംഗ് സെല്‍ കോഡിനേറ്റര്‍
ഡോ. സലീനഎം, കോളേജ് സൈക്കോളജിസ്റ്റ് പി.ശ്രുതി ,അക്ഷയ് എം, ഫഹദ്
എന്നിവര്‍ സംസാരിച്ചു.




