Section

malabari-logo-mobile

ശതാഭിഷിക്തനാവുന്ന എന്റെ പ്രിയപ്പെട്ട ദാസേട്ടന് ജന്മദിനാശംസകള്‍;മോഹന്‍ലാല്‍

HIGHLIGHTS : Happy birthday to my beloved Dasetan, Mohanlal

ഗാനഗന്ധര്‍വ്വന്‍ കെ ജെ യേശുദാസിന് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍. യേശുദാസിന്റെ 84 ാം ജന്മദിനമാണ് ഇന്ന്. സോഷ്യല്‍ മീഡിയയില്‍ വീഡിയോയിലൂടെയാണ് മോഹന്‍ലാല്‍ യോശുദാസിന് ആശംസകളറിയിച്ചിരിക്കുന്നത്.തന്റെ അഭിനയ ജീവിതത്തിലെ സുകൃതായി കരുതുന്നത് യേശുദാസിന്റെ ശബ്ദത്തില്‍ ചില ഗാനങ്ങള്‍ തന്റെ സിനിമകളില്‍ ചുണ്ടനക്കി പാടാനായി എന്നതാണെ് മോഹന്‍ലാല്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.

ഗ്രീഷ്മത്തിലും വസന്തത്തിലും വേനലിലും വര്‍ഷത്തിലും ശിശിരത്തിലും ഹേമന്തത്തിലും മലായളി കേള്‍ക്കുന്ന ശബ്ദം ഒന്നേയുള്ളു, അത് ഗാന ഗന്ധര്‍വ്വന്‍ കെ ജെ യേശുദാസിന്റേതാണ്. നമ്മുടെ പ്രിയപ്പെട്ട ദാസേട്ടന്‍, നമ്മളൊക്കെ ജനിച്ച് വളര്‍ന്നതു മുതല്‍ കേട്ടുപാടിയ ശബ്ദം. ആ നാദബ്രഹ്‌മത്തിന് എന്നും യുവത്വമാണ്. സാഗരത്തിലെന്ന പോലെ ആ നാദ ബ്രഹ്‌മത്തിന്റെ തിരകളിങ്ങനെ അവസാനിക്കാതെ നമ്മുടെ മനസിന്റെ തീരമണഞ്ഞുകൊണ്ടേയിരിക്കും. ഒരിക്കലും പുതുമ നശിക്കാതെ…

sameeksha-malabarinews

ദാസേട്ടന്റെ ശബ്ദത്തില്‍ ചില ഗാനങ്ങള്‍ എന്റെ സിനിമകളില്‍ ചുണ്ടനക്കി പാടാനായി എന്നതാണ് സിനിമ ജീവിതത്തിലെ എന്റെ സുകൃതങ്ങളിലൊന്നായി ഞാന്‍ കരുതുന്നത്. ഇതൊക്കെ അപൂര്‍വമായി മാത്രം സംഭവിക്കുന്നതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. നൂറ്റാണ്ടുകളില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന പ്രതിഭാസങ്ങളിലൊന്നാണ് ദാസേട്ടന്‍. അദ്ദേഹത്തിന്റെ ഒരു പാട്ടെങ്കിലും ഒരു ദിവസം മൂളാത്തതായി ഒരു മലയാളികളും ഉണ്ടാകില്ല.

ആയിരം പൂര്‍ണചന്ദ്രന്മാരെ കണ്ട് ശതാഭിഷിക്തനാകുന്ന ദിവസമാണ് ഇന്ന്. കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നും പാട്ടിന്റെ പാലാഴി തീര്‍ത്തവനെ… ഈ സുദിനത്തില്‍ അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യം നേരുന്നു. ഒപ്പം പ്രാര്‍ത്ഥനയും. ഋതുഭേദങ്ങളില്ലാത്ത, എനിക്ക് ഗുരുതുല്യനായ ദാസേട്ടന്റെ പാദാരവിന്ദങ്ങളില്‍ എന്റെ നമസ്‌കാരം എന്നും മോഹന്‍ലാല്‍ പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!