ഹാഫ് മൂണ്‍ പൈ

ആവശ്യമായ ചേരുവകള്‍:-

എണ്ണ -1 ടേബിള്‍സ്പൂണ്‍

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1/2 ടീസ്പൂണ്‍

ബോണ്‍ലെസ് ചിക്കന്‍ -1 കപ്പ്

ഉപ്പ് -ആവശ്യത്തിന്

മുളക് ചതച്ചത് – 1/2 ടീസ്പൂണ്‍

വിനാഗിരി -1 ടീസ്പൂണ്‍

സോയസോസ് -1 ടേബിള്‍ സ്പൂണ്‍

വൈറ്റ് സോസ് തയ്യാറാക്കാന്‍

ബട്ടര്‍ -1 ടേബിള്‍ സ്പൂണ്‍

പാല്‍ -3/4 കപ്പ്

കുരുമുളകുപൊടി -1/4 ടീസ്പൂണ്‍

ഉപ്പ്

മൈദ -1 ടേബിള്‍സ്പൂണ്‍

മൊസരല്ല ചീസ് -1/4 കപ്പ്

മില്‍ക്ക് ക്രീം -2 ടേബിള്‍ സ്പൂണ്‍

ക്യാപ്‌സിക്കം

മാവ് തയ്യാറാക്കാന്‍

മൈദ -2 കപ്പ്

ഉപ്പ് -1/2 ടീസ്പൂണ്‍

ബട്ടര്‍ – 2 ടേബിള്‍സ്പൂണ്‍

വെള്ളം

മുട്ട

ബ്രഡ് ക്രമ്പ്‌സ്

തയ്യാറാക്കുന്ന വിധം:-

ചിക്കന്‍ വേവിക്കാനായി ഒരു പാന്‍ അടുപ്പില്‍ വച്ച് എണ്ണയൊഴിച്ച് ചൂടാക്കി അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് നന്നായി റോസ്റ്റ് ചെയ്യുക, ശേഷം ചിക്കന്‍ കഷ്ണങ്ങള്‍ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യാം, കൂടെ മുളക് ചതച്ചതും, വിനാഗിരിയും, സോയസൊസും ചേര്‍ത്ത്  10 മിനിറ്റ് വരെ ചിക്കന്‍  വേവിച്ച് മാറ്റിവയ്ക്കാം.

ഇനി വൈറ്റ് സോസ് റെഡി ആക്കനായി പാനിലേക്ക് ബട്ടര്‍ ചേര്‍ത്ത്  ചൂടാക്കുക , ഇതിലേക്ക് മൈദ ചേര്‍ത്ത് മിക്‌സ് ചെയ്തതിനു ശേഷം, പാല്‍ ഒഴിച്ചു കൊടുക്കാം ,കുരുമുളകു പൊടിയും ഉപ്പും കൂടി ചേര്‍ത്ത് നല്ലതുപോലെ ഇളക്കി കൊടുക്കണം ,നന്നായി കട്ടിയായി വരുമ്പോള്‍ ഇതിലേക്ക് ചീസും, ക്രീമും ചേര്‍ത്തു കൊടുക്കാം, ശേഷം ക്യാപ്‌സിക്കം കൂടെ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക, അടുത്തതായി നേരത്തെ ഫ്രൈ ചെയ്തു വെച്ച ചിക്കന്‍ ഇതിലേക്ക് ചേര്‍ക്കാം, എല്ലാം കൂടി നന്നായി മിക്‌സ് ആക്കിയതിനുശേഷം തീ ഓഫ് ചെയ്യാം.

അടുത്തതായി മാവ് തയ്യാറാക്കാം, അതിനായി മൈദയില്‍ ഉപ്പും, ബട്ടറും, ചേര്‍ത്ത് മിക്‌സ് ചെയ്ത് അല്പം വെള്ളമൊഴിച്ച് കുഴച്ച് മാറ്റിവയ്ക്കാം. 20 മിനിറ്റിനു ശേഷം എടുത്ത്  കുഴച്ചതിനു ശേഷം വലിയ ഉരുളകളാക്കി മാറ്റാം, ഇത് പരത്തിയ ശേഷം റൌണ്ട് ഷേപ്പില്‍ കട്ട് ചെയ്ത് എടുക്കാം, ഇതിലേക്ക് ഫില്ലിംഗ് വെച്ചുകൊടുത്ത് ഒരു സൈഡില്‍ നിന്നും മറ്റേ സൈഡിലേക്ക് മടക്കി ഹാഫ് മൂണ്‍ ഷേപ്പില്‍ ആക്കി എടുക്കാം.

എല്ലാം ഇതുപോലെ തയ്യാറാക്കിയതിനുശേഷം മുട്ടയുടെ മിക്‌സില്‍ മുക്കി ബ്രഡ് ക്രമ്പ്‌സ് കോട്ട് ചെയ്തു ഫ്രൈ ചെയ്‌തെടുക്കാം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top