HIGHLIGHTS : Haleem;Ramzan Special
ആവശ്യമായ ചേരുവകള്‍:-
മട്ടണ്‍ -1 കിലോഗ്രാം
നുറുക്ക് ഗോതമ്പ് – 3 കപ്പ്
പരിപ്പ് – 1 കപ്പ്
ചന പരിപ്പ് 1 കപ്പ്
സവാള അരിഞ്ഞത് 1 കപ്പ്
പച്ചമുളക് 6
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – രണ്ട് ടീസ്പൂണ്‍
മുളകുപൊടി ഒരു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി അര ടീസ്പൂണ്‍
ഗരം മസാലപ്പൊടി ഒരു ടീസ്പൂണ്‍
പട്ട ഒരിഞ്ച് വലിപ്പത്തില്‍
കുരുമുളക് അര ടീസ്പൂണ്‍
തൈര് രണ്ട് കപ്പ്
അണ്ടിപ്പരിപ്പ് അരക്കപ്പ്
നെയ്യ് അരക്കപ്പ്
പുതിനയിലയും മല്ലിയിലയും
തയ്യാറാക്കുന്ന വിധം:-
നുറുക്ക് ഗോതമ്പ് കഴുകി, അരമണിക്കൂര്‍ നേരം വെള്ളത്തില്‍ കുതിര്‍ത്തുവയ്ക്കുക. മട്ടണ്‍ കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങളാക്കി അര ടീസ്പൂണ്‍ വീതം ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്, ഉപ്പ്, മുളകുപൊടി, അര ടീസ്പൂണ്‍ ഗരം മസാലപ്പൊടി, ഒരു നുള്ള് മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് വേവിക്കുക.
കുതിര്‍ത്തു വച്ച ഗോതമ്പെടുത്ത് അതില്‍ പരിപ്പ്, ചന പരിപ്പ്, ഓരോ ടീസ്പൂണ്‍ വീതം ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, നുള്ള് മഞ്ഞള്‍, രണ്ട് പച്ചമുളക് കീറിയിത്, കുരുമുളക് എന്നിവ ചേര്‍ത്ത് 8 കപ്പ് വെള്ളം ചേര്‍ത്ത് വേവിക്കണം. വെന്ത് വരുമ്പോള്‍ വെള്ളം അധികമാകരുത്, വെള്ളം വറ്റിച്ചെടുക്കുക.
ഇനി, ഒരു വലിയ പാത്രത്തില്‍ അല്‍പം എണ്ണയോ നെയ്യോ ചൂടാക്കുക. ഇതിലേക്ക് സ്‌പൈസുകള്‍ ചേര്‍ക്കുക. ആദ്യം തയ്യാറാക്കിയ ഇറച്ചിക്കൂട്ട്, ബാക്കിയുള്ള പച്ചമുളക് നെടുകെ കീറിയത്, മല്ലിയില എന്നിവ ചേര്‍ത്ത് രണ്ട് മിനുറ്റ് ഇളക്കുക. ശേഷം തൈര് ചേര്‍ക്കാം. രണ്ടോ മൂന്നോ കപ്പ് വെള്ളം കൂടി (ആവശ്യമെങ്കില്‍) ചേര്‍ത്ത്, ഒന്ന് തിളച്ച ശേഷം ഇതിലേക്ക് ധാന്യങ്ങള്‍ വേവിച്ച കൂട്ടും അല്‍പം നെയ്യും ചേര്‍ക്കാം.
ചെറിയ തീയില്‍ അരമണിക്കൂര്‍ നേരം വേവിക്കുക. വെന്തുകഴിയുമ്പോള്‍, മൂപ്പിച്ച സവാളയും അണ്ടിപ്പരിപ്പും മല്ലിയിലയും പുതിനയിലയും വിതറി ചൂടോടെ വിളമ്പാം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു