ഹജ്ജിന്‌ ഈ വര്‍ഷം മുതല്‍ ഓണ്‍ലൈന്‍ അപേക്ഷ

hajju1മുംബൈ: ഹജ്ജിന്‌ ഈ വര്‍ഷം മുതല്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. നാളെ മുതല്‍ അപേക്ഷ സ്വീകരിക്കല്‍ ആരംഭിക്കാന്‍ മുംബൈല്‍ ചേര്‍ന്ന ഹജ്ജ്‌ കമ്മിറ്റി പ്രതിനിധികളുടെ യോഗത്തില്‍ തീരുമാനമായി.

70 വയസ്സ്‌ പൂര്‍ത്തിയായവര്‍ക്കും നാലാം വര്‍ഷം അപേക്ഷിക്കുന്നവര്‍ക്കും ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം. ഇ-പേമെന്റ്‌ സംവിധാനവുമുണ്ടാകും. ഓണ്‍ലൈനില്‍ അപേക്ഷിക്കുന്നവര്‍ ഹജ്ജ്‌ ഹൗസില്‍ കമ്പ്യൂട്ടര്‍ പ്രിന്റ്‌ എത്തിക്കണം. 300 രൂപയാണ്‌ ഇതിനുവരുന്ന ചാര്‍ജ്ജ്‌. എസ്‌ബിഐ, യൂണിയന്‍ ബാങ്ക്‌ എന്നിവയുടെ പേ ഇന്‍ സ്ലിപ്‌ ഉപയോഗിച്ച്‌ പണമടക്കാം.

www.hajcommitee.com,keralahajcommitee.org എന്നീ സൈറ്റുകളില്‍ നിന്ന്‌ അപേക്ഷ ഫോറങ്ങള്‍ ഡൗണ്‍ലോഡ്‌ ചെയ്യാം. പൂരിപ്പിച്ച അപേക്ഷകള്‍ ഫെബ്രുവരി 20 വരെ സ്വീകരിക്കും.

Share news
error: Content is protected !!
Scroll to Top