ഹജ്ജ് നറുക്കെടുപ്പ് ഒക്ടോബര്‍ 4 ന്

അടുത്ത വര്‍ഷത്തെ ഹജ്ജ് അപേക്ഷകരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബര്‍ നാലിന് വൈകീട്ട് 3.30 ന് നടത്തുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു. ഹജ്ജിന് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി 30-09-2024 ആണ്. അപേക്ഷകര്‍ കവര്‍ നമ്പര്‍ ലഭിച്ചു എന്ന് ഉറപ്പുവരുത്തുക:

മുഖ്യ അപേക്ഷകന്റെ അപേക്ഷയില്‍ രേഖപ്പെടുത്തിയ മൊബൈല്‍ നമ്പറിലേക്ക് എസ്.എം.എസ്. ആയി കവര്‍ നമ്പര്‍ ലഭിക്കും. ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍ അപേക്ഷകരുടെ യൂസര്‍ ഐ.ഡിയും പാസ്വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്തും, പാസ്‌പോര്‍ട്ട് നമ്പര്‍ എന്‍ട്രി ചെയ്തും കവര്‍ നമ്പര്‍ പരിശോധിക്കാവുന്നതാണ്. ഫോണ്‍: 0483-2710717, 2717572.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top