ഹജ്ജ് 2026: കേന്ദ്ര ഹജ്ജ് കമ്മിറ്റി ഹജ്ജ് ട്രൈനര്‍, അപേക്ഷ ക്ഷണിച്ചു

HIGHLIGHTS : കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ ഹജ്ജ് ട്രൈനര്‍മാരാകുന്നതിന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ അപേക്ഷ സൗകര്യം 2025 ഒക്ടോബര്‍ 7 മുതല്‍ ...

കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ ഹജ്ജ് ട്രൈനര്‍മാരാകുന്നതിന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ അപേക്ഷ സൗകര്യം 2025 ഒക്ടോബര്‍ 7 മുതല്‍ 2025 ഒക്ടോബര്‍ 20 വരെ ഉണ്ടായിരിക്കുന്നതാണ്. വിശദ വിവരങ്ങള്‍ www.hajcommittee.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. താല്പര്യമുള്ളവര്‍ നിശ്ചിത സമയത്തിനകം ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിച്ച് ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്യേണ്ടതാണ്.

അപേക്ഷകര്‍ 25 നും 60 വയസ്സിനിടയിലുള്ളവരായിരിക്കണം, ഹജ്ജ് കര്‍മ്മം നിര്‍വഹിച്ചവരും, കര്‍മ്മങ്ങളെ കുറിച്ച് നല്ല അറിവുള്ളവരുമായിരിക്കണം. ഇംഗ്ലീഷ്/ഹിന്ദി/ഉറുദു/പ്രാദേശിക ഭാഷയില്‍ പരിജ്ഞാനമുള്ളവരായിരിക്കണം, ട്രൈനിംഗ് നടത്തുന്നതിന് മാനസികമായും ശാരീരികമായും പ്രാപ്തിയുണ്ടായിരിക്കണം, വലിയ സദസ്സുകളില്‍ ട്രൈനിംഗ് ക്ലാസ് കൈകാര്യം ചെയ്യാന്‍ പ്രാപ്തിയുണ്ടായിരിക്കണം, കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടായിരിക്കണം, വിവര സാങ്കേതിക വിദ്യ മുഖേന ലഭിക്കുന്ന പുതിയ മെസ്സേജുകള്‍ മനസ്സിലാക്കി തീര്‍ത്ഥാടകര്‍ക്ക് കൈമാറുന്നതിനുള്ള കഴിവ് ഉണ്ടായിരിക്കണം. കമ്പ്യൂട്ടര്‍ ബേസ്ഡ് ടെസ്റ്റിന്റെയും (CBT), ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.

ട്രൈനര്‍ അപേക്ഷ സംബന്ധിച്ചും, തെരഞ്ഞെടുപ്പ് സംബന്ധിച്ചുമുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ സര്‍ക്കുലര്‍ നമ്പര്‍ 12 കാണുക.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!