മൂന്നിയൂരിൽ അതിഥി തൊഴിലാളിയെ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

HIGHLIGHTS : Guest worker found dead in room in Munniyur

മൂന്നിയൂർ: മൂന്നിയൂരിൽ അതിഥി തൊഴിലാളിയെ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ബീഹാർ പുനിയ സ്വദേശി അർജുൻ ഋഷി (48) ആണ് മരിച്ചത്. ദേഹത്ത് പരിക്കുകൾ ഉണ്ട്. രക്തവും ഉണ്ട്. മൂന്നിയൂർ ആലിൻ ചുവടിന് സമീപത്തെ ക്വാർട്ടേഴ്സിൽ ആണ് മരിച്ചനിലയിൽ കണ്ടത്.

പാറക്കടവ് ഹൈ ലൈറ്റ് മാളിലെ തൊഴിലാളിയാണ്. കെട്ടിട നിർമാണ ജോലിക്ക് എത്തിയതാണ്. ഇന്ന് ഉച്ചയ്ക്ക് ആണ് സംഭവം. മുറിയിലുള്ള മറ്റു തൊഴിലാളികൾ അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി. മൃതദേഹം പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. തലേന്ന് മദ്യപിച്ചു തർക്കം ഉണ്ടായിരുന്നതായി പറയുന്നു.

ഫോറൻസിക്, വിരലടയാള വിദഗ്ധർ സ്ഥലത്ത് എത്തിയിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!