ഗുരവായൂരപ്പന്‍ കോളേജിലെ അധ്യാപികയുടെ വീടിന്‌ നേരെ ആക്രമണം കാര്‍ കത്തിച്ചു

Untitled-2 copyകോഴിക്കോട്‌: ഗുരവായുരപ്പന്‍ കോളേജിലെ അധ്യാപികയുടെ വീടിന്‌ നേരെ അജ്ഞാതരുടെ ആക്രമണം. കോളേജിലെ സുവോളജി വിഭാഗം ഹെഡ്ഡായ ഡോ.മാധവിക്കുട്ടിയുടെ വീടിന്‌ നേരേയാണ്‌ ആക്രമണമുണ്ടായത്‌.

ശനിയാഴ്‌ച പുലര്‍ച്ച ഒന്നര മണിയോടെയാണ്‌ ആക്രമണം. പന്തീരങ്കാവിനടുത്തുള്ള ഇവരുടെ വീടിന്‌ നേരയുണ്ടായ കല്ലേറില്‍ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. വീടിന്‌ മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ അക്രമികള്‍ കത്തിച്ചിട്ടുണ്ട്‌.

ഗുരുവായുരപ്പന്‍ കോളേജില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷത്തെ തുടര്‍ന്ന്‌ .ചില വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്ന്‌ പുറത്താക്കിയിരുന്നു. ഇതേ തുടര്‍ന്ന കുറച്ച്‌ ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ കോഴിക്കോട്‌ തളിയിലുള്ള കോളേജിന്റെ ഓഫീസ്‌ എബിവിപി പ്രവര്‍ത്തകര്‍ തല്ലിതകര്‍ത്തിരുന്നു. വെള്ളിയാഴ്‌ച തളിയില്‍ വെച്ച്‌ ഡോ.മാധവിക്കുട്ടി യുടെ കാര്‍ എബിവിപിക്കാര്‍ തടഞ്ഞ്‌ ഭീഷണിപ്പെടുത്തിയിരുന്നതായും പറയപ്പെടുന്നു. സംഭവത്തില്‍ പോലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.

Share news
error: Content is protected !!
Scroll to Top