ഡിഎസ്‌എഫ്‌ ;മലയാളിയായ കൈക്കുഞ്ഞ്‌ നേടിയത്‌ ഒരു കിലോ സ്വര്‍ണ്ണസമ്മാനം

1420867397_1420867397_nithera_271ദുബൈ: ഇരുപതാമത്‌ ദുബൈ ഷോപ്പിങ്ങ്‌ ഫെസ്‌ററിവെല്ലിലെ ദിവസവും നടക്കുന്ന ഭാഗ്യനറക്കെടുപ്പില്‍ ഒരു കിലോ സ്വര്‍ണ്ണം കുടുംബത്തിന്‌ നേടിക്കൊടുത്ത ഇരുപത്തെട്ടു ദിവസം മാത്രം പ്രായമുള്ള മലയാളിക്കുട്ടി നിതേര ഗള്‍ഫ്‌ മാധ്യമങ്ങളിലെ വാര്‍ത്തകളില്‍ നിറയുന്നു

നിതേരയുടെ ഇരുപത്തിയെട്ടിന്റെ ഭാഗമായുള്ള നൂലുകെട്ടിന്‌ സ്വര്‍ണ്ണം വാങ്ങിയതിനൊപ്പം ലഭിച്ച മൂന്ന്‌ കൂപ്പണുകളില്‍ മകളുടെ പേരഴുതിയിട്ടതോടെയാണ്‌ അനില്‍ ജനാര്‍ദ്ധനനെ തേടി ഭാഗ്യമെത്തിയത്‌ മകളുടെ ഭാഗ്യത്തില്‍ കുടുംബത്തിന്‌ ലഭിച്ചത്‌140,000 ദിര്‍ഹം വിലവരുന്ന ഒരു കിലോ സ്വര്‍ണ്ണാമാണ്‌

ദുബൈ ഷോപ്പിങ്ങ്‌ ഫെസ്റ്റിവലില്‍ നറക്കെടുപ്പിലൂടെ ഓരോ ദിവസവും ഒരു കിലോ സ്വര്‍ണവും ഒരു വജ്രമോതിരവുമാണ്‌ സമ്മാനയി നല്‍കിവരുന്നത്‌. ഡിഎസ്‌എഫിന്റെ അവസാനത്തില്‍ നടക്കുന്ന മെഗാ നറക്കെടുപ്പില്‍ ഇരുപത്‌ കിലോ സ്വര്‍ണ്ണത്തിന്റെ ഒന്നാം സമ്മാനവും പത്ത്‌ കിലോ സ്വര്‍ണ്ണത്തിന്റെ രണ്ട്‌ രണ്ടാം സമ്മേളനങ്ങളും അഞ്ച്‌ കാരറ്റ്‌ വജ്രമോതിരവും സമ്മാനമായി നല്‍കും.

Share news
error: Content is protected !!
Scroll to Top