Section

malabari-logo-mobile

ഗള്‍ഫ്‌ വിമാനയാത്രാ നിരക്കുകള്‍ കുത്തനെ കൂട്ടി

HIGHLIGHTS : കോഴിക്കോട്‌: ക്രിസ്‌മസ്സ്‌, ദുബായ്‌ ഫെസ്റ്റിവല്‍ എന്നിവ വരാനിരിക്കെ ഗള്‍ഫിലേക്കുള്ള യാത്രാനിരക്കുകള്‍ വിമാന കമ്പിനികള്‍ കുത്തനെ കൂട്ടി. ദുബൈ, ഷാര്‍...

Air-Indiaകോഴിക്കോട്‌: ക്രിസ്‌മസ്സ്‌, ദുബായ്‌ ഫെസ്റ്റിവല്‍ എന്നിവ വരാനിരിക്കെ ഗള്‍ഫിലേക്കുള്ള യാത്രാനിരക്കുകള്‍ വിമാന കമ്പിനികള്‍ കുത്തനെ കൂട്ടി. കോഴിക്കോട്‌ നിന്നുള്ള ദുബൈ, ഷാര്‍ജ, ദോഹ, മസ്‌ക്കറ്റ്‌ എന്നീ ഗള്‍ഫ്‌ നഗരങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ വന്‍ ഡിമാന്റായി മാറിയിരിക്കുകയാണ്‌. നാട്ടിലും ഗള്‍ഫിലും സ്‌കൂള്‍ അടയ്‌ക്കുന്നതോടെ ക്രിസ്‌മസ്സ്‌ ആഘോഷിക്കാന്‍ ഗള്‍ഫിലേക്കും നാട്ടിലേക്കും കുടുംബങ്ങള്‍ പറക്കാനൊരുങ്ങിയതോടെയാണ്‌ ടിക്കറ്റ്‌ കിട്ടാതായി തുടങ്ങിയത്‌.

ഇതോടെ ടിക്കറ്റ്‌ നിരക്കില്‍ രണ്ടായിരം മുതല്‍ 4,000 രൂപ വരെ വിമാന കമ്പനികള്‍ കൂട്ടി. ക്രിസ്‌മസ്സിന്‌ ശേഷം വീണ്ടും നിരക്ക്‌ കൂട്ടാനാണ്‌ സാധ്യതയെന്ന്‌ റിപ്പോര്‍ട്ടുണ്ട്‌. 6,000 മുതല്‍ 8,000 രൂപവരെ നിരക്കില്‍ ലഭിച്ചിരുന്ന യുഎയിലേക്കുള്ള ടിക്കറ്റുകള്‍ ഡിമാന്റ്‌ വര്‍ദ്ധിച്ചതോടെ 16,000 മുതല്‍ 18,000 രൂപ വരെയായിരിക്കുകയാണ്‌.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!