ലഗേജില്‍ നിന്ന് പിടികൂടിയ ഗുലാബ് ജാമൂന്‍ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്ത് യുവാവ്; വീഡിയോ വൈറല്‍

വിമാനത്താവളങ്ങളിലെ പരിശോധനയില്‍ ഭക്ഷണ സാധനം വിമാനത്താവളത്തില്‍ ഉപേക്ഷിച്ച് പോകേണ്ടി വന്ന അവസ്ഥ മനോഹരമായി കൈകാര്യം ചെയ്ത ഒരു യുവാവിന്റെ വീഡിയോ വൈറലാകുന്നു.

തായ്‌ലാന്‍ഡിലെ ഫുകേത് വിമാനത്താവളത്തിലാണ് സംഭവം. ഹിമാന്‍ഷു ദേവ്ഗണ്‍ എന്ന യുവാവ് ലഗേജിനൊപ്പം കൊണ്ടുപോയ ഒരു ടിണ്‍ ഗുലാബ് ജാമൂനാണ് വിമാനത്താവളത്തിലെ പരിശോധനയില്‍ കുടുങ്ങിയത്. ഭക്ഷണ വസ്തുകൊണ്ടുപോകാനുള്ള അനുമതി ഇല്ലെന്ന് വിമാനത്താവളത്തിലെ അധികൃതര്‍ യുവാവിനോട് വിശദമാക്കി. ഏറെ ആഗ്രഹിച്ച് കൊണ്ടുപോയ ഗുലാബ് ജാമൂന്‍ അങ്ങനെ കളഞ്ഞിട്ട് പോരാന്‍ യുവാവും തയ്യാറായില്ല. ടിന്‍ പൊട്ടിച്ച യുവാവ് അതിലെ ഗുലാബ് ജാമൂനുകള്‍ സുരക്ഷാ പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ക്ക് തന്നെ വിതരണം ചെയ്യുകയാണ് ചെയ്തത്.

സുരക്ഷാ ജീവനക്കാര്‍ ഗുലാബ് ജാമൂന്‍ കഴിക്കുന്ന വീഡിയോ ദൃശ്യം പുറത്ത് വന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. യുവാവ് തന്നെയാണ് വീഡിയോ പുറത്ത് വിട്ടത്. യുവാവ് ഇന്‍സ്റ്റഗ്രാമിലൂടെ പുറത്ത് വിട്ട വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മധുരമുള്ള പ്രതികാരമെന്നാണ് മിക്കവരും വീഡിയോയോട് പ്രതികരിച്ചിരിക്കുന്നത്.

 

Share news
error: Content is protected !!
Scroll to Top