അതിഥി അധ്യാപക നിയമനം താനൂർ സി.എച്ച്.എം.കെ.എം ഗവ ആർടിസ് ആൻഡ് സയൻസ് കോളേജിൽ

HIGHLIGHTS : Guest teacher appointment

malabarinews

താനൂർ സി.എച്ച്.എം.കെ.എം ഗവ ആർടിസ് ആൻഡ് സയൻസ് കോളേജിൽ 2025-26 അധ്യയന വർഷത്തേക്ക് മലയാളം, ഹിന്ദി, ഇംഗ്ലീഷ് കോമേഴ്സ്, കമ്പ്യൂട്ടർ ആ പ്ലിക്കേഷൻ.ബിസിനസ് അഡ്മിനിസ്‌ട്രേഷൻ മാത്തമാറ്റിക്‌സ് ഇലക്ട്രോണിക്‌സ്, വിഭാഗത്തിൽ അതിഥി അധ്യാപകരുടെ ഷോർട്ട് ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള അപേക്ഷകൾ ക്ഷണിച്ചു.

യു.ജി.സി റെഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ നിയമനം നേടുന്നതിനുള്ള യോഗ്യതയുള്ളവരും കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾ പൂരിപ്പിച്ച ബിയോഡേറ്റയും യോഗ്യതകൾ, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളും സഹിതം അപേക്ഷ മെയ് ഏഴിന് വൈകുന്നേരം അഞ്ചിന് മുൻപായി തപാൽ മുഖേനയോ നേരിട്ടോ കോളേജിൽ സമർപ്പിക്കണം.

അപേക്ഷ officetanur@gmail.com എന്ന ഇമെയിൽ വഴിയും സമർപ്പിക്കാം. ബയോഡാറ്റയുടെ മാതൃക https://gctanur.ac.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. നെറ്റ്, പി.എച്ച്.ഡി യോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ പി.ജിയിൽ 55 ശതമാനം യോഗ്യതയുള്ളവരെ പരിഗണിക്കും. ഷോർട്ട് ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികൾക്കുള്ള ഇന്റർവ്യൂ തിയ്യതി പിന്നീട് അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0494 2582800, 9188900200.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!