Section

malabari-logo-mobile

ഗ്രൂപ്പ് നിര്‍ദേശങ്ങള്‍ തള്ളി; പുനഃസംഘടന തുടരും

HIGHLIGHTS : Group suggestions pushed; The reorganization will continue

കേരളത്തില്‍ നിശ്ചയിച്ചിരുന്ന പാര്‍ട്ടി പുനഃസംഘടന തുടരാന്‍ തീരുമാനം. സംഘടനാ തെരഞ്ഞെടുപ്പും പുനഃസംഘടനയും ഒരുമിച്ച് നടത്താനാണ് തീരുമാനം. എഐസിസി സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പുനഃസംഘടന നിര്‍ത്തിവെക്കണമെന്ന ആവശ്യം കെപിസിസി നേതൃയോഗത്തില്‍ കഴിഞ്ഞ ദിവസം ഉയര്‍ന്നിരുന്നു. എ ഗ്രൂപ്പിലെ പ്രമുഖ നേതാക്കളായ കെസി ജോസഫ്, ബെന്നി ബെഹ്നാന്‍, കെ ബാബു എന്നിവരായിരുന്നു പുനഃസംഘടനയോടുള്ള ഭിന്നത പ്രധാനമായും വ്യക്തമാക്കിയത്. എന്നാല്‍ ഗ്രൂപ്പ് നിര്‍ദേശങ്ങള്‍ കെപിസിസി അധ്യക്ഷന്‍ തള്ളി.

കെപിസിസി സെക്രട്ടറിമാരെ ഉടന്‍ നിയമിക്കും, ഡിസിസി പുനഃസംഘടന നടത്തും, രാഷ്ട്രീയകാര്യ സമിതി അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം വിളിച്ചുചേര്‍ക്കുംഅംഗത്വവിതരണം യൂണിറ്റ് കമ്മിറ്റി വഴി തുടങ്ങിയകാര്യങ്ങളാണ് തീരുമാനിച്ചത്.

sameeksha-malabarinews

കെഎസ് ബ്രിഗേഡിനെതിരെ ഇന്നലെയും വിമര്‍ശനം ഉയര്‍ന്നു. വിഭാഗീയത ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ആരോപണം. തീരുമാനങ്ങള്‍ ഏകപക്ഷീയമായി പ്രഖ്യാപിക്കുന്നത് ശരിയല്ലെന്നും ഗ്രൂപ്പുകള്‍ വിമര്‍ശിച്ചു. സുധാകരന്‍ പ്രസിഡണ്ടായ ശേഷം രൂപീകരിച്ച യൂണിറ്റ് കമ്മിറ്റികള്‍ക്കെതിരെ ബെന്നി ബെഹ്നാന്‍ വൈകാരികമായിട്ടായിരുന്നു കഴിഞ്ഞ ദിവസം യോഗത്തില്‍ പ്രതികരിച്ചത്. ഇവയെ നിയന്ത്രിക്കുന്നത് കെ സുധാകരന്‍ നേതൃത്വത്തിലുള്ള കെഎസ് ബ്രിഗേഡ് ആണെന്നായിരുന്നു വിമര്‍ശനം. ജനപ്രതിനിധികളെ വരെ ഈ യോഗങ്ങളില്‍ നിയന്ത്രിക്കുന്നുവെന്ന് ബെന്നി ബെഹ്നാന്‍ വിമര്‍ശിച്ചിരുന്നു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!