Section

malabari-logo-mobile

കാട്ടുതീ ഇല്ലാതാക്കിയ ‘ഹരിത വസന്തം’ തിരിച്ചുപിടിച്ചു; ഇത് ഇന്ത്യ ഹൈറേഞ്ച് മൗണ്ടന്‍ ലാന്‍ഡ്‌സേപ്പ് വിജയത്തിന്റെ നേര്‍സാക്ഷ്യം

HIGHLIGHTS : 'Green Spring' wiped out by wildfires; This is a direct testament to the success of the India High Range Mountain Landscape

കാട്ടുതീ മൂലം സ്വാഭാവിക പ്രകൃതി ഇല്ലാതായ വട്ടവട പഞ്ചായത്തിലെ പഴത്തോട്ട ഗ്രാമത്തെ കുറഞ്ഞ കാലയളവിനുള്ളില്‍ ഹരിത വസന്തമാക്കി മാറ്റിയെടുത്തതാണ് ഇടുക്കി ജില്ലയില്‍ ഇന്ത്യ ഹൈറേഞ്ച് മൗണ്ടന്‍ ലാന്‍ഡ്‌സേപ്പ് പദ്ധതി നടപ്പാക്കിയതിന്റെ പ്രകടമായ മാറ്റമെന്ന് ആനമുടി എഫ്.ഡി.എ. ചീഫ് എക്സിക്യൂട്ടിവ് ഓഫിസറും മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡനുമായ എസ്.വി. വിനോദ് പറഞ്ഞു. ഇന്ത്യ ഹൈ റേഞ്ച് മൗണ്ടന്‍ ലാന്‍ഡ് സ്‌കേപ്പ് പദ്ധതി അനുഭവ ജ്ഞാന ശില്പശാലയില്‍ പദ്ധതി കൊണ്ടുവന്ന മാറ്റങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ണിനും പ്രകൃതിക്കും ദോഷകരമാകുന്ന രീതിയില്‍ പ്രദേശത്തു പടര്‍ന്നുപിടിച്ചു വളര്‍ന്ന വാറ്റില്‍ (അക്കെഷ്യ), ഗ്രാന്‍ഡിസ് സസ്യങ്ങള്‍ ഇല്ലാതാക്കാനും പകരം സ്വാഭാവിക പുല്‍മേടുകള്‍ പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞതും നേട്ടമാണ്. ഇതിനായി പ്രദേശത്തു രൂപവത്ക്കരിച്ച ഹരിതവസന്തം കമ്മിറ്റി നടത്തിയ ഇടപെടലുകള്‍ വളരെ വലുതാണ്. 40 അംഗങ്ങളുള്ള ഈ സമിതിയുടെ പ്രവര്‍ത്തകര്‍ക്കു വേതനം നല്‍കുന്നത് യു.എന്‍.ഡി.പിയാണ്.

sameeksha-malabarinews

2019-ല്‍ 125 ഏക്കര്‍ സ്ഥലത്താണു കാട്ടുതീയുണ്ടായത്. കാട്ടുതീ അണഞ്ഞ് ഒരാഴ്ച കഴിഞ്ഞതോടെ വാറ്റില്‍, ഗ്രാന്‍ഡിസ് സസ്യങ്ങള്‍ പടര്‍ന്നു പിടിച്ചു. ഈ ഭാഗത്തു ശ്രമകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയാണു സ്ഥലം പ്രകൃതിയോടിണക്കാന്‍ സാധിച്ചത്. യൂകാലിപ്റ്റസ് മരങ്ങള്‍ ഉപയോഗിച്ച് വിനോദ സഞ്ചരികള്‍ക്കായി ഹട്ടുകളും ഫര്‍ണിച്ചറുകളും നിര്‍മിച്ചത് വഴി വരുമാനം കണ്ടെത്താന്‍ കഴിഞ്ഞു. ഹരിതവസന്തത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഇത് ഉപയോഗിക്കാന്‍ കഴിഞ്ഞു.
എന്നാല്‍ വീണ്ടും കാട്ടുതീ ഉണ്ടായാല്‍ സ്വാഭാവിക സസ്യ സമ്പത്ത് നശിച്ചുപോകുമെന്ന അവസ്ഥ വെല്ലുവിളിയാണെ ആശങ്കയും അദ്ദേഹം പങ്കുവെച്ചു. പദ്ധതി നടപ്പാക്കുന്നതിന് ഹരിത കേരളം മിഷന്‍ വലിയ പിന്തുണയാണ് നല്‍കുന്നത്.

മൂന്നാറിലെ മാലിന്യ പ്രശ്‌നത്തിനും പരിഹാരം
സംസ്ഥാനത്തെ ഏറ്റവും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ മൂന്നാറിലെ മാലിന്യ പ്രശ്‌നം പരിഹരിക്കാനും ഇന്ത്യ ഹൈറേഞ്ച് മൗണ്ടന്‍ ലാന്‍ഡ്‌സ്‌കേപ്പ് പദ്ധതി വലിയ ഗുണം ചെയ്‌തെന്നു പഞ്ചായത്ത് പ്രസിഡന്റ് പ്രവീണ രവികുമാര്‍. ആറു മാസംകൊണ്ട് 13,270 കിലോ പ്ലാസ്റ്റിക് ശേഖരിച്ചു നിര്‍മാര്‍ജം ചെയ്തു. രണ്ടു ലക്ഷത്തോളം രൂപ വരുമാനവും ലഭിച്ചു. വെള്ളാറില്‍ നടക്കുന്ന ഇന്ത്യ ഹൈ റേഞ്ച് മൗണ്ടന്‍ ലാന്‍ഡ് സ്‌കേപ്പ് പദ്ധതി അനുഭവ ജ്ഞാന ശില്പശാലയില്‍ അനുഭവം പങ്കുവെക്കുകയായിരുന്നു പഞ്ചായത്ത് പ്രസിഡന്റ്.

മാലിന്യ പ്രശ്‌നമുണ്ടാക്കുന്ന പ്രതിസന്ധി മറികടക്കാന്‍ യു.എന്‍.ഡി.പി യുടെ സഹകരണത്തോടെ വീടുകളില്‍ ബോധവത്കരണം നടത്തി. ശാസ്ത്രീയമായ രീതിയില്‍ മാലിന്യങ്ങള്‍ ശേഖരിച്ചാണു പദ്ധതി നടപ്പാക്കിയത്. 20 അംഗങ്ങള്‍ അടങ്ങുന്ന ഹരിത കര്‍മ സേന രൂപീകരിച്ചുകൊണ്ട് 100 വീടുകള്‍ക്ക് ഒരു മാലിന്യ ശേഖരണ കേന്ദ്രം തുടങ്ങി മാലിന്യ സംസ്‌കാരണം സാധ്യമാക്കി. ഹരിതകേരളം മിഷന്‍, കുടുംബശ്രീ തുടങ്ങിയവയുടെ കൂട്ടായ പ്രവര്‍ത്തനമാണ് കാര്യക്ഷമമായ ഫലം കൊണ്ടുവരാന്‍ കാരണമായതെന്ന് മൂന്നാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേന്ദ്രന്‍ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!