പൊറോട്ടയ്‌ക്കൊപ്പം സൗജന്യമായി ഗ്രേവി നല്‍കിയില്ല;പ്രശ്‌നം തല്ലില്‍ കലാശിച്ചു;ഹോട്ടല്‍ ഉടമയ്ക്കും ഭാര്യക്കും പരിക്ക്

കൊച്ചി:പൊറട്ടയോടൊപ്പം സൗജന്യമായി ഗ്രേവി നല്‍കാത്തതിനെ ചൊല്ലിയുള്ള തര്‍ക്കം ഒടുക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. വൈപ്പിനിലെ ഹോട്ടലിലാണ് സംഭവം. സംഘര്‍ഷത്തില്‍ ഹോട്ടല്‍ ഉടമയ്ക്കും ഭാര്യക്കും പരിക്കേറ്റു. ഇവരുടെ പരാതിയില്‍ പോലീസ് കേസെടുത്തു.

എടവനക്കാട് അണിയല്‍ മാര്‍ക്കറ്റില്‍ ഹോട്ടല്‍ നടത്തുന്ന സുബൈര്‍, ഭാര്യ ജുമൈലത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഞായറാഴ്ച വൈകീട്ടാണ് സംഭവം ഉണ്ടാകുന്നത്. ഹോട്ടലില്‍ നിന്നും പൊറോട്ട വാങ്ങിയ ജിബി എന്ന യുവാവ് പൊറോട്ടയ്‌ക്കൊപ്പം ഗ്രേവി ആവശ്യപ്പെട്ടു. എന്നാല്‍ ഗ്രേവിക്ക് 20 രൂപ നല്‍കണമെന്ന് ജുമൈലത്ത് പറഞ്ഞതോടെ തകര്‍ക്കമായി. കഴിഞ്ഞ ദിവസം കഴിച്ച പൊറോട്ട പഴയതായിരുന്നുവെന്ന് യുവാവ് പറഞ്ഞു. ഇത് ഹോട്ടലുകാര്‍ എതിര്‍ക്കുകയും രൂക്ഷമായ വാക്കേറ്റത്തിലേക്കും കയ്യേറ്റത്തിലേക്കും ഇത് കടക്കുകയും ചെയ്തു.

പരിക്കേറ്റ ഹോട്ടല്‍ ഉടമയും ഭാര്യയും ആശുപത്രിയില്‍ ചികിത്സതേടി. ദമ്പതികളെ മര്‍ദിച്ച സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് മര്‍ച്ചന്റ് അസോസിയേഷന്‍ ഇന്നലെ പന്തം കൊളുത്തി പ്രകടനം നടത്തിയിരുന്നു. അതെസമയം പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top