യുവതിക്ക് അശ്ലീല വീഡിയോ അയച്ച ബിരുദ വിദ്യാര്‍ഥി അറസ്റ്റില്‍

കൊച്ചി മോഡലായ യുവതിക്ക് ഇന്‍സ്റ്റഗ്രാംവഴി അശ്ലീല വീഡിയോ അയച്ചുകൊടുത്ത ബിരുദവിദ്യാര്‍ഥി അറസ്റ്റില്‍. ബംഗളൂരുവില്‍ പഠിക്കുന്ന കോഴിക്കോട് സ്വദേശി സൗഗന്ധിനെയാണ് (22) സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. തൃപ്പൂണിത്തുറ സ്വദേശിനിയായ മോഡലിന്റെ പരാതിയിലാണ് നടപടി.

സ്ത്രീത്വത്തെ അപമാനിച്ചതിനും ലൈംഗികാധിക്ഷേപത്തിനുമാണ് കേസെടുത്തത്. ഐടി ആക്ടും ചുമത്തി. ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതിയെ സൗഗന്ധ് പരിചയപ്പെട്ടത്. ബിസിനസ് സംബന്ധമായ ആവശ്യങ്ങള്‍ക്ക് സഹകരിക്കുന്നതിന് താല്‍പ്പര്യമുണ്ടെന്ന് ഇയാള്‍ യുവതിയെ അറിയിച്ചു.

തുടര്‍ ന്നാണ് അശ്ലീല ഫോട്ടോയും വീഡിയോയും പലതവണ അയച്ചു കൊടുത്തത്. ഇതോടെ യുവതി കാക്കനാട് സൈബര്‍ ക്രൈം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സൗഗന്ധിനെ റിമാന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top