മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ഗുഡ്‌സ് ഓട്ടോറിക്ഷയില്‍ പെട്ടിത്തെറിയുണ്ടായി. അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. മരിച്ചത് മുഹമ്മദ് ഭാര്യയും ഒരുകുഞ്ഞുമാണ്. ഒരു കുഞ്ഞിനെ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.സംഭവസ്ഥലത്തുവെച്ചുതന്നെ മൂന്ന് പേരും മരിച്ചിരുന്നു. ഭാര്യ ജാസ്മിന്‍ മകള്‍ ഫാത്തിമ സഫ
എന്നിവരാണ് മരിച്ചത്. രാവിലെ 11 മണിയോടെയാണ് സംഭവം
പെരിന്തല്‍മണ്ണ മേലാറ്റൂര്‍ തോട്ടത്തോട് ചേര്‍ന്ന ഭാഗത്താണ് ഓട്ടോറിക്ഷയില്‍ പൊട്ടിത്തെറിയുണ്ടായി അപകടം ഉണ്ടായത്. എങ്ങിനെയാണ് അപകടം സംഭവിച്ചതെന്ന് വിവരം ലഭ്യമായിട്ടില്ല.
ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷ പൂര്‍ണമായും കത്തിയമര്‍ന്നു.
ഗുരുതരമായി പൊള്ളലേറ്റ അഞ്ചുവയസ്സുള്ള കുഞ്ഞിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.




