HIGHLIGHTS : Gold worth Rs 1.1 crore seized in Karipur
വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച രണ്ടുകിലോ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. 1.1 കോടി രൂപ വില വരുന്നതാണ് സ്വര്‍ണം, കോഴിക്കോട് താമരശ്ശേരി പുത്തന്‍ പിടിക നസീറ (44), മലപ്പുറം ഇരിമ്പ നിയം വാഴയില്‍ ഫഹദ് (39) എന്നിവരാണ് പിടിയിലായത്.
എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ ദുബായി വിമാനത്തിലാണ് നസീറ എത്തിയത്. വസ്ത്രത്തില്‍ ഒളിച്ചുവച്ചാണ് സ്വര്‍ണം കൊണ്ടുവന്നത്. 106 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.

ജിദ്ദയില്‍നിന്ന് ബഹറൈന്‍ വഴി ഗള്‍ഫ് എയര്‍ വിമാനത്തിലാണ് ഫഹദ് എത്തിയത്. ഗുളിക രൂപത്തിലാക്കി ശരിരത്തില്‍ ഒളിപ്പിച്ചുവച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. 1112 ഗ്രാം സ്വര്‍ണമാണ് ഇയാളില്‍ നിന്ന് പിടികൂടിയത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു