കൊച്ചി:സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. പവന് 400 രൂപ കൂടി ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 51,600 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 50 രൂപ കൂടി 6,450 രൂപയായി.
അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില ഉയരുകയാണ്. അതിന്റെ പ്രതിഫലനം വരുംദിവസങ്ങളില്‍ കേരള വിപണിയിലും പ്രകടമാകും. രണ്ട് ദിവസത്തിനിടെ കേരളത്തില്‍ ആയിരത്തിലധികം രൂപയാണ് പവന്മേല്‍ വര്‍ധിച്ചത്. കഴിഞ്ഞ മാസം കൂടിയ വില രേഖപ്പെടുത്തിയിരുന്നത് 55000 രൂപയാണ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




