കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ കുറവ്. ഒരുഗ്രാം സ്വര്‍ണത്തിന് ഇന്ന് 55 രൂപ കുറഞ്ഞ് 9,180 രൂപയും ഒരുപവന്‍ സ്വര്‍ണത്തിന് 440 രൂപ കുറഞ്ഞ് 73,440 രൂപയുമാണ് ഇന്നത്തെ വില.
ഇന്നലെ ഒരുപവന്‍ സ്വര്‍ണത്തിന് 280 രൂപ കുറഞ്ഞ് 73,880 രൂപയായിരുന്നു വില. ഓഗസ്റ്റ് 8 ന് 75,760 എന്ന റെക്കോര്‍ഡ് വര്‍ധനവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്. എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ ഇടിവുണ്ടാവുകയായിരുന്നു. കഴിഞ്ഞ 12 ദിവസത്തിനുള്ളില്‍ സ്വര്‍ണവിലയില്‍ 2,320 രൂപയുടെ കുറവാണ് ഉണ്ടായത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




