ദില്ലി:ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നു വീണ് അപകടം. സംഭവത്തില്‍ 3 പേര്‍ മരിച്ചു. ദരിയാ ഗഞ്ചിലെ രണ്ട് നിലകളുള്ള കെട്ടിടം ആണ് തകര്‍ന്നുവീണത്. അപകടത്തില്‍ പരുക്കേറ്റ 3 പേരെ രക്ഷപ്പെടുത്തി, ആശുപത്രിയില്‍ എത്തിച്ചു.
4 ഫയര്‍ എഞ്ചിനുകള്‍ സംഭവസ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കെട്ടിടത്തിന്റെ ബലക്ഷയമാണ് തകര്‍ന്ന് വീഴാന്‍ കാരണം എന്നാണ് പ്രാഥമിക നിഗമനം.
ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. കെട്ടിടം തകരാനുള്ള കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




