കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് ഉച്ചയ്ത്ത് ശേഷം വീണ്ടും കുറഞ്ഞു. രാവിലെ ഇടിവുണ്ടായതിന് പിന്നാലെയാണ് ഉച്ചയ്ക്ക് വീണ്ടും ഇടിവുണ്ടായിരിക്കുന്നത്. ഉച്ചയ്ക്ക് ഒരുപവന്‍ സ്വര്‍ണത്തിന് 1040 രൂപ കുറഞ്ഞ് 70,000 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 8750 രൂപയായിരിക്കുകയാണ്.
അമേരിക്കയും ചൈനയും തമ്മില്‍ പുതിയ വ്യാപാര ധാരണയുണ്ടാക്കിയതാണ് വിപണിയില്‍ മാറ്റത്തിനിടയാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ആഗോള വിപണിയിലും സ്വര്‍ണവില കുറഞ്ഞിട്ടുണ്ട്.
രണ്ട് തവണ ഒരേ ദിവസം വില കുറഞ്ഞത് വ്യാപാര രംഗത്ത് ഉണര്‍വുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് ജ്വല്ലറി വ്യാപാരികള്‍. വരും ദിവസങ്ങളിലും വില കുറയുമെന്ന സൂചനയാണ് വിപണിയില്‍ നിന്നും ലഭിക്കുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




